Header Ads

  • Breaking News

    കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ നിന്നും ചപ്പാത്തിയും ചിക്കന്‍ കറിയും മാത്രമല്ല, ഇനി മുതില്‍ ബേക്കറികളും എത്തും; ചിപ്പ്‌സും ജിലേബിയും മറ്റു നിര്‍മ്മിക്കാന്‍ തടവുകാര്‍ക്ക് പരിശീലനം നല്‍കി; വില്‍പ്പന ജയില്‍ കണ്ടൗറുകള്‍ വഴി





    ഇതിനു മുന്‍പ് ഉണ്ടാക്കിയിരുന്ന ബിരിയാണി ചില്ലിചിക്കന്‍, ചപ്പാത്തി, ചിപ്‌സ്, ലഡു, ചിക്കന്‍ കറി, മുട്ടക്കറി, എന്നിങ്ങനെ നിരവധി ഭക്ഷണസാധനങ്ങള്‍ക്ക് പുറമേയാണ് ഇപ്പോള്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നും മറ്റ് ബേക്കറി പദാര്‍ഥങ്ങളും ഉള്‍പ്പെടുത്താനുള്ള തീരുമാനമായിരിക്കുന്നത്.

    സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന തടവുകാര്‍ക്ക് ഇതിനായി പരിശീലനം നല്‍കി. അപ്പക്കൂട്, പാത്രങ്ങള്‍ എന്നിവ ഉടന്‍ തന്നെ ഒരുക്കും. വറുത്ത കപ്പ ചിപ്സ്, കിണ്ണത്തപ്പം, കലത്തപ്പം, പഫ്സ്, ജിലേബി, ബിസ്‌കറ്റുകള്‍ തുടങ്ങിയ ഇനങ്ങള്‍ നിര്‍മ്മിക്കും. വാഹനത്തില്‍ കൊണ്ടു പോയി വില്‍ക്കുന്നതിന് പുറമെ ജയില്‍ കൗണ്ടറുകളിലൂടെയും വില്‍ക്കും. കൂടുതല്‍ കൗണ്ടറുകളും തുടങ്ങും .

    മറ്റുള്ള ഹോട്ടലുകളെ അപേക്ഷിച്ച്‌ കണ്ണൂര്‍ ജില്ലയില്‍ വിലക്കുറവില്‍ ലഭിക്കുന്ന സാധനങ്ങളാണ് സെന്‍ട്രല്‍ ജയിലില്‍ ഉല്‍പാദിപ്പിക്കുന്നത്. വിലക്കുറവിനൊപ്പം ഗുണമേന്മയുള്ള സാധനങ്ങളെന്ന നിലയില്‍ ജയിലില്‍ നിന്നുള്ള എല്ലാ ഭക്ഷണ സാധനങ്ങള്‍ക്കും ആവശ്യക്കാര്‍ ഏറെയാണ്. മുന്‍കാലങ്ങളില്‍ ഉള്ളതിനേക്കാള്‍ കൂടുതലായി സാധനങ്ങള്‍ വിറ്റ് പോകുന്നുണ്ട്.

    കണ്ണൂര്‍ ജില്ലയിലെ തന്നെ പല ഭാഗത്തേക്കും കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നും ഉല്‍പ്പാദിപ്പിക്കുന്ന ഭക്ഷണസാധനങ്ങള്‍ എത്തുന്നുണ്ട്. ജയിലിന് മുന്നിലെ കൗണ്ടര്‍ കൂടാതെ കണ്ണൂര്‍ നഗരത്തിലെ രണ്ട് കൗണ്ടറുകളില്‍ നിന്നും തലശ്ശേരി, തളിപ്പറമ്ബ്, കൂത്തുപറമ്ബ് എന്നിവിടങ്ങില്‍ ഓരോ വാഹന കൗണ്ടറില്‍ നിന്നും സാധനങ്ങള്‍ വില്‍ക്കുന്നു.

    ഭക്ഷണത്തിന്റെ ഗുണമേന്മ കാരണം പഴക്കമുള്ള ഓര്‍ഡറുകളും ഇപ്പോള്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ ലഭിക്കാറുണ്ട്. ചിക്കന്‍ ബിരിയാണിക്ക് 65 രൂപയും ചിക്കന്‍ കറിക്ക് 25 രൂപയുമാണ്. നേരത്തേ രണ്ടിനും അഞ്ചു രൂപ അധികമായിരുന്നു. മട്ടന്‍ ബിരിയാണിക്ക് 100 രൂപയാണ്. വെജിറ്റബിള്‍ കറിക്ക് 15 രൂപയാണ്. ചപ്പാത്തി പത്തെണ്ണമുള്ള പാക്കറ്റിന് 20 രൂപ. ലഡുവിന് 120 രൂപയും കായ വറുത്തതിന് 240 രൂപയും.

    2012 തുടങ്ങിയ കണ്ണൂര്‍ ജയിലിലെ ഫ്രിഡം ഫുഡ് പദ്ധതിക്ക് കോവിഡ് കാലത്തൊഴികെ ഒരു തടസ്സവും ഉണ്ടായിട്ടില്ല. കോവിഡിന് ശേഷം നിര്‍മ്മാണം കൂടി. കണ്ണൂരില്‍ മാത്രം കോടികളുടെ ലാഭമുണ്ട്. ഇതില്‍ നിന്ന് ലഭിക്കുന്ന വരുമാനം ട്രഷറിയില്‍ പ്രത്യേക അക്കൗണ്ടില്‍ സൂക്ഷിക്കുകയാണ്.

    കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ 60 തടവുകാരാണ് ഭക്ഷ്യ നിര്‍മ്മാണ യൂണിറ്റില്‍ ജോലി ചെയ്യുന്നത്. 165 രൂപയാണ് ഒരാള്‍ക്ക് കൂലി. ചിക്കന്‍ കറി, ചപ്പാത്തി, ബിരിയാണി, കബാബ് എന്നിവക്ക് നല്ല ചെലവാണ്. വിലക്കുറവും ഗുണമേന്മയും മാത്രമല്ല പാചകം ചെയ്യാനുള്ള അധ്വാനവും കുറഞ്ഞ് കിട്ടും. ഇന്ധനം ഉള്‍പ്പെടെ പാചക ചെലവും ലാഭം.


    No comments

    Post Top Ad

    Post Bottom Ad