പഴയങ്ങാടി ആശുപത്രി കമ്മിറ്റി സൗജന്യമായി അനുവദിച്ച സ്ഥലത്ത് രണ്ടു നിലകളിലായാണ് നിർമാണം പൂർത്തീകരിച്ചത്. സിംഗിൾ വിൻഡോ സിസ്റ്റം, ടോക്കൺ സംവിധാനം, ഇടപാടുകൾ തടസ്സം കൂടാതെ നടത്തുന്നതിനായി ജനറേറ്റർ സംവിധാനം, നിരീക്ഷണ കാമറ, റെക്കോഡ് റൂം, സ്ട്രോങ് റൂം, ഗാർഡ് റൂം, കോൺഫറൻസ് ഹാൾ എന്നിവ ഒരുക്കിയിട്ടുണ്ട്. 1983ൽ ആരംഭിച്ചതു മുതൽ സബ്ട്രഷറി 39 വർഷമായി മാടായി കോഓപ് റൂറൽ ബാങ്കിന്റെ അധീനതയിലുള്ള വാടക കെട്ടിടത്തിലാണ് പ്രവർത്തിച്ചുവരുന്നത്.
പഴയങ്ങാടി സബ് ട്രഷറി കെട്ടിടോദ്ഘാടനം നാളെ...
Monday, June 20, 2022
0
Tags