Header Ads

  • Breaking News

    താവം ഈറ്റ് ഇല്ലം റസ്റ്റോറന്റിൽ നിന്നും ഭക്ഷണം കഴിച്ചവർക്ക് ഭക്ഷ്യ വിഷബാധ ഏറ്റത് അടിസ്ഥാന രഹിതമെന്ന് റസ്റ്റോറന്റ് മാനേജ്‌മെന്റ്



    താവം ഈറ്റ് ഇല്ലം റസ്റ്റോറന്റിൽ നിന്നും ഭക്ഷണം കഴിച്ചവർക്ക് ഭക്ഷ്യ വിഷബാധ ഏറ്റത് അടിസ്ഥാന രഹിതമെന്ന റസ്റ്റോറന്റ് മാനേജ്‌മെന്റ്  . മാധ്യമങ്ങളിലൂടെ പ്രചരിക്കുന്നത് തികച്ചും വസ്തുതാ വിരുദ്ധമാണെന്നും റസ്റ്റോറെന്റിനെ തകർക്കുക എന്ന ലക്ഷ്യത്തോടെ കെട്ടിച്ചമച്ചതാണെന്നും അധികൃതർ പറയുന്നു.

    അന്നേ ദിവസം   ഉച്ചയ്ക്ക്  1.30 ന്   3      പാർസൽ  വാങ്ങി  ബിരിയാണി 

    കഴിച്ചവരിൽ 2 പേരാണ്  പരാതി പെട്ടത്. എന്നാൽ പ്രസ്തുത ദിവസം ബിരിയാണി കഴിച്ചവർക്കാർക്കും ഭക്ഷ്യ വിഷബാധ ഏറ്റിട്ടില്ല എന്നതാണ് യാഥാർഥ്യം. 

    ഭക്ഷ്യ വിഷബാധ ഏറ്റവർ മറ്റുള്ള സ്ഥലങ്ങളിൽ നിന്ന് കഴിച്ച ഭക്ഷണത്തിൽ 

    നിന്നാണ് വിഷ ബാധ ഏറ്റതെന്ന് മാനേജ്മെന്റ് പറയുന്നു.

     പിലാത്തറയിൽ വൻ വിജയമായിരുന്ന ഈറ്റ് ഇല്ലം റസ്റ്റോറന്റ് ഈ അടുത്താണ് പുതിയ രുചികളോടു കൂടി ഈ താവത്ത് പ്രവർത്തനം ആരംഭിച്ചത്.



    No comments

    Post Top Ad

    Post Bottom Ad