സംസ്ഥാനത്ത് ഇന്നും മഴ സാധ്യത: 7 ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഏഴ് ജില്ലകളില്‍ മഴ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ്. 7 ജില്ലകളിലാണ് കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ് പ്രകാരം യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യത അറിയിച്ചിട്ടുണ്ട്.
അതേസമയം, ഇന്ന് കേരള തീരത്ത് മത്സ്യബന്ധനത്തിന് വിലക്ക് ഏർപ്പെടുത്തിയിട്ടില്ല. കർണാടക – ലക്ഷദ്വീപ് തീരങ്ങളിൽ നിയന്ത്രണമുണ്ടെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്.
കേരള തീരത്ത് 15-ാം തിയതിയും മത്സ്യബന്ധനത്തിന് പോകാൻ പാടുള്ളതല്ല, കർണാടക തീരത്ത് 11-ാം തിയതി മുതൽ 13-ാം തിയതി വരെയും 15നും മത്സ്യബന്ധനത്തിന് പോകാൻ പാടുള്ളതല്ല, എന്നും മുന്നറിയിപ്പുണ്ട്.
No comments
Post a Comment