Header Ads

  • Breaking News

    വിവിധ മേഖലകളില്‍ അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ നിയമനം/ ലേലം/ ക്വട്ടേഷന്‍


    അധ്യാപക നിയമനം

    നെരുവമ്പ്രം ഗവ. വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്‌കൂളിൽ വി എച്ച് എസ് സി വിഭാഗത്തിൽ എന്റ്രപ്രണർഷിപ് ഡെവലപ്‌മെന്റ് വിഷയത്തിലേക്ക് താൽക്കാലിക അധ്യാപകരെ നിയമിക്കുന്നു.  യോഗ്യത: കൊമേഴ്‌സ് വിഷയത്തിലുള്ള ബിരുദാനന്തര ബിരുദവും ബി എഡ്, സെറ്റ് . താൽപര്യമുള്ളവർ ജൂൺ 27 തിങ്കൾ ഉച്ചക്ക് 2 മണിക്ക് ഹാജരാവണം.  ഫോൺ : 9744267674.

    മരങ്ങൾ ലേലം ചെയ്യുന്നു
     

    മ്യൂസിയം വകുപ്പിന് കീഴിൽ പെരളശ്ശേരിയിൽ എ കെ ജി മ്യൂസിയത്തിനായി ഏറ്റെടുത്ത സ്ഥലത്തെ വഴിയിലെ മരങ്ങൾ ലേലം ചെയ്യുന്നു. ജൂൺ 29ന് രാവിലെ 11.30 ന് ഏറ്റെടുത്ത സ്ഥലത്താണ് ലേലം. അടങ്കൽ തുക 50,000 രൂപ, നിരതദ്രവ്യം 200 രൂപ.

    കൂടുതൽ വിവരങ്ങൾക്ക്:  സൂപ്രണ്ടിന്റെ കാര്യാലയം ആർട്ട് ഗ്യാലറിയും കൃഷ്ണമേനോൻ മ്യൂസിയവും ഈസ്റ്റ്ഹിൽ, കോഴിക്കോട്-673005. ഫോൺ 0495 2381253
     
    ഓൺലൈൻ പരാതി പരിഹാര സമ്പർക്ക പരിപാടി
     
    കണ്ണൂർ റീജിയണൽ പ്രോവിഡന്റ് ഫണ്ട് കമ്മീഷണർ ജൂലൈ 12 ന് രാവിലെ 10 മണി മുതൽ 11.30 വരെ ‘നിധി താങ്കൾക്കരികെ’ പ്രതിമാസ ഓൺലൈൻ പരാതി പരിഹാര സമ്പർക്ക പരിപാടി നടത്തുന്നു. കണ്ണൂർ, കാസർകോട് ജില്ലകളിലെയും മാഹി കേന്ദ്ര ഭരണ പ്രദേശത്തെയും ഇ പി എഫ് അംഗങ്ങൾ, ഇ പി എസ് പെൻഷണർമാർ, ഉടൻ വിരമിക്കുന്ന അംഗങ്ങൾ, തൊഴിലാളി സംഘടനാ പ്രതിനിധികൾ എന്നിവർക്ക് പങ്കെടുക്കാം. ജൂലൈ 12 ന് തന്നെ പരാതികളിൽ തീർപ്പ് കൽപ്പിക്കാനായി പി എഫ് അക്കൗണ്ട് നമ്പർ/പി പി ഒ നമ്പർ, ഫോൺ നമ്പർ എന്നിവ സഹിതമുള്ള വിശദ പരാതികൾ ജില്ലാ പ്രോവിഡന്റ് ഫ് ഓഫീസിൽ ജൂൺ 30ന് മുമ്പ് സമർപ്പിക്കണം. ഫോൺ: 0497 2712388.

    ഗസ്റ്റ് ലക്ചറർ നിയമനം
     
    പെരിയ കാസർകോട് ഗവ. പോളിടെക്‌നിക് കോളേജിൽ ഇലക്ട്രോണിക്സ്, മെക്കാനിക്കൽ, സിവിൽ, കമ്പ്യൂട്ടർ, ഇലക്ട്രിക്കൽ എഞ്ചിനീയറിങ് ബ്രാഞ്ചുകളിലെ ഗസ്റ്റ് ലക്ചറർ തസ്തികകളിൽ താൽകാലിക നിയമനം നടത്തുന്നു. ജൂൺ 28, 29, 30 തീയതികളിൽ കൂടിക്കാഴ്ച്ച നടക്കും. 28 ചൊവ്വ- ഇലക്ട്രോണിക്സ്, മെക്കാനിക്കൽ എഞ്ചിനീയറിങ് വിഭാഗങ്ങൾക്കും 29 ബുധൻ- സിവിൽ എഞ്ചിനീയറിങ്, 30 വ്യാഴം- കമ്പ്യൂട്ടർ എഞ്ചിനീയറിങ്, ഇലക്ട്രിക്കൽ എഞ്ചിനീയറിങ് വിഭാഗങ്ങൾക്കുമാണ് കൂടിക്കാഴ്ച്ച. ബന്ധപ്പെട്ട വിഷയങ്ങൾക്ക് 60 ശതമാനം മാർക്കിൽ കുറയാതെ നേടിയ എഞ്ചിനീയറിങ് ബിരുദമാണ് കുറഞ്ഞ യോഗ്യത. രാവിലെ 10 മണിക്ക് മുമ്പ്  ബയോഡാറ്റ, എല്ലാ അക്കാദമിക/പരിചയ സർട്ടിഫിക്കറ്റുകളുടെയും അസ്സലും പകർപ്പുകളും സഹിതം പോളിടെക്‌നിക് ഓഫീസിൽ പേര് റജിസ്റ്റർ ചെയ്യണം. ഫോൺ: 0467-2234020, 9895821696.
     
    ടി സി കൈപ്പറ്റണം
     
    സ്‌കോൾ-കേരള മുഖേന 2020-22 ബാച്ചിൽ ഹയർസെക്കണ്ടറി കേഴ്‌സ് പഠനം പൂർത്തിയാക്കിയ പ്രൈവറ്റ് രജിസ്‌ട്രേഷൻ വിദ്യാർഥികൾ പരീക്ഷാ കേന്ദ്രങ്ങളിൽ നിന്നും ഓപ്പൺ റഗുലർ വിദ്യാർഥികൾ സ്‌കോൾ-കേരളയുടെ ജില്ലാ കേന്ദ്രങ്ങളിൽ നിന്നും ടി സി കൈപ്പറ്റണം. ഓപ്പൺ റഗുലർ വിദ്യാർഥികളുടെ കോൺടാക്റ്റ് സർട്ടിഫിക്കറ്റ് പഠന കേന്ദ്രങ്ങളിൽ നിന്ന് ലഭിക്കും. വിദ്യാർഥികൾ സ്‌കോൾ-കേരള അനുവദിച്ചിട്ടുള്ള തിരിച്ചറിയൽ കാർഡ് ഉപയോഗിച്ചാണ് ഇവ കൈപ്പറ്റേണ്ടത്. ഓപ്പൺ റഗുലർ കോഴ്‌സിന് 01, 05, 09, 39 എന്നീ സബ്ജക്ട് കോമ്പിനേഷനുകളിൽ പ്രവേശനം നേടിയ, കോഴ്‌സ് ഫീ പൂർണമായും ഒടുക്കിയ വിദ്യാർഥികൾ ടി സി വാങ്ങുമ്പോൾ കോഷൻ ഡെപ്പോസിറ്റ് തുക തിരികെ ലഭിക്കാനുള്ള രസീത് ജില്ലാ ഓഫീസിൽ നിന്നും വാങ്ങി വിശദാംശങ്ങൾ രേഖപ്പെടുത്തി തിരികെ നൽകണമെന്ന് എക്‌സിക്യുട്ടീവ് ഡയറക്ടർ അറിയിച്ചു. ഫോൺ: 0471 2342950, 2342369.
     
    കാർ ആവശ്യമുണ്ട്

    കണ്ണൂർ സിറ്റി റോഡ് ഇംപ്രൂവ്‌മെന്റ് പ്രൊജക്റ്റ് ലാന്റ് അക്വസിഷൻ ഓഫീസിലേക്ക് കാർ (എഴ് സീറ്റ്) വാടകയ്ക്ക് എടുക്കുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. അപേക്ഷകൾ ജൂൺ 27 തിങ്കൾ അഞ്ച് മണിക്ക്  മുൻപ് പ്രൊജക്റ്റ്  കോ-ഓർഡിനേറ്റർ കണ്ണൂർ സിറ്റി റോഡ് ഇമ്പ്രൂവ്മെന്റ് പ്രൊജക്റ്റ്  അലവിൽ എന്ന വിലാസത്തിൽ തപാൽ വഴി ലഭ്യമാക്കണം. ഫോൺ 04972 931340.

    സൂക്ഷ്മ തൊഴിൽ സംരംഭ യൂനിറ്റ്: അപേക്ഷ ക്ഷണിച്ചു
     
    ഫിഷറീസ് വകുപ്പിന് കീഴിലെ സാഫ് മുഖേന തീരമൈത്രി പദ്ധതിയുടെ കീഴിൽ സൂക്ഷ്മ തൊഴിൽ സംരംഭ യൂനിറ്റ് തുടങ്ങാൻ മത്സ്യത്തൊഴിലാളി കുടുംബങ്ങളിലെ വനിതകൾ അടങ്ങുന്ന ഗ്രൂപ്പുകളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. ഗ്രൂപ്പിൽ രണ്ടു മുതൽ അഞ്ചു പേർ വരെ അംഗങ്ങളാവാം. ഒരംഗത്തിന് ഒരു ലക്ഷം എന്ന നിലയിൽ പരമാവധി അഞ്ച് ലക്ഷം രൂപ വരെ പദ്ധതി ഗ്രാന്റായി അനുവദിക്കും. അപേക്ഷകർ മത്സ്യബോർഡ് അംഗീകാരമുള്ള മത്സ്യത്തൊഴിലാളി കുടുംബത്തിലെ അംഗവും ഫിഷറീസ് വകുപ്പ് തയ്യാറാക്കിയ എഫ് ഐ എം എസിൽ ഉൾപ്പെടുന്നവരും ജില്ലയിലെ സ്ഥിരതാമസക്കാരുമായിരിക്കണം. പ്രായപരിധി 50 വയസ്സ്. വിധവകൾ, ട്രാൻസ്ജെൻഡർ, ഭിന്നശേഷിക്കാർ, ശാരീരിക മാനസിക വെല്ലുവിളികൾ നേരിടുന്ന കുട്ടികളുടെ അമ്മമാർ എന്നിവർക്ക് മുൻഗണ. ഇവർക്ക് വ്യക്തിഗത ആനുകൂല്യമായും സഹായം ലഭിക്കും. അപേക്ഷാഫോറം സാഫിന്റെ ജില്ലാ ഓഫീസിലും, കണ്ണൂർ, തലശ്ശേരി, അഴീക്കൽ, മാടായി മത്സ്യഭവനുകളിലും ലഭിക്കും. പൂരിപ്പിച്ച അപേക്ഷകൾ ആവശ്യമായ രേഖകൾ സഹിതം മേൽ പറഞ്ഞ ഓഫീസുകളിൽ ജൂൺ 30 നകം സമർപ്പിക്കണം. മുൻപ് സാഫിൽ നിന്ന് ധനസഹായം ലഭിച്ചവർ അപേക്ഷിക്കേണ്ടതില്ല . ഫോൺ: 7902502030, 8075561552.
     
    മൾട്ടി ടാസ്‌ക് കെയർ പ്രൊവൈഡർ നിയമനം
     
    വനിത ശിശു വികസന വകുപ്പിന് കീഴിലുള്ള തലശ്ശേരി ഗവ. ചിൽഡ്രൻസ് ഹോം ഫോർ ഗേൾസ് ഒരു വർഷത്തേക്ക് കരാറടിസ്ഥാനത്തിൽ മൾട്ടി ടാസ്‌ക് കെയർ പ്രൊവൈഡറെ നിയമിക്കുന്നു. താൽപര്യമുള്ളവർ ജൂൺ 28 ചൊവ്വ ഉച്ചക്ക് രണ്ട് മണിക്ക് എരഞ്ഞോളി പാലത്തിന് സമീപമുള്ള ഗവ. ചിൽഡ്രൻസ് ഹോം ഫോർ ഗേൾസിൽ അഭിമുഖത്തിന് ഹാജരാവുക. ഏഴാം ക്ലാസ് പാസായ, 45 വയസ്സിന് താഴയുള്ള, ശാരീരിക ക്ഷമതയുള്ള സ്ത്രീകൾക്ക് പങ്കെടുക്കാം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ 04902 321605. 
     
     കീഡ് കമ്മ്യൂണിറ്റി മീറ്റപ്പ് 2022
     
    കേരള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ എൻട്രപ്രണർഷിപ്പ് ഡവലപ്മെൻറ് (കീഡ്) വ്യവസായ വാണിജ്യ വകുപ്പുമായി ചേർന്ന് സംഘടിപ്പിച്ച സംരംഭക വികസന പരിശീലനങ്ങളിൽ പങ്കെടുത്തവർക്ക് കളമശ്ശേരി കീഡ് ക്യാമ്പസിൽ ജൂൺ 25ന് കീഡ് കമ്മ്യൂണിറ്റി മീറ്റപ്പ് നടത്തുന്നു. നിയമ വ്യവസായ വകുപ്പ് മന്ത്രി പി രാജീവ് ഉദ്ഘാടനം ചെയ്യും. സംരഭകർക്ക് തുടർസേവനങ്ങൾ ലഭ്യമാക്കാനും കൂട്ടായ്മ രൂപപ്പെടുത്താനുമാണ് മീറ്റപ്പ്. മെൻറ്റർമാർ, ജില്ലാ വ്യവസായ കേന്ദ്രം, ഫ്ളിപ്പ്കാർട്ട്, ഹീൽ, ഫ്രഷ് ടു ഹോം, പവിഴം, ടൈ കേരള ,കേരള സ്റ്റാർട്ടപ്പ് മിഷൻ തുടങ്ങിയവയുടെ പ്രതിനിധികൾ പങ്കെടുക്കും. സംരംഭക മേഖലയിൽ താത്പര്യമുള്ളവർക്ക് ഉത്പന്ന പ്രദർശനം കാണുവാനും ഉത്പന്നങ്ങൾ വാങ്ങുവാനും അവസരം ഉാകും. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0484-2550322, 2532890.
     
    സ്റ്റാഫ് നഴ്സ് നിയമനം
     
    തലശ്ശേരി ഗവ.മഹിളാ മന്ദിരത്തിലെ അഗതികളായ സ്ത്രീകളുടെ പരിചരണത്തിനായി സ്റ്റാഫ് നഴ്സ് കം മൾട്ടിടാസ്‌ക് കെയർ പ്രൊവൈഡറെ കരാറാടിസ്ഥാനത്തിൽ നിയമിക്കുന്നു. യോഗ്യത: ഡിഗ്രി/ഡിപ്ലോമ ഇൻ ജനറൽ നഴ്സിങ്. പ്രവൃത്തി പരിചയമുള്ളവർക്ക് മുൻഗണന. 45 വയസ്സിൽ താഴെയുള്ള, ആരോഗ്യക്ഷമതയുള്ള സ്ത്രീകൾക്ക് അപേക്ഷിക്കാം. താൽപര്യമുള്ളവർ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളും സഹിതം ജൂൺ 28 ന് രാവിലെ 11 മണിക്ക് ഓഫീസിൽ കൂടിക്കാഴ്ചക്ക് ഹാജരാകണം. ഫോൺ: 0490 2321511.
     
    വാഹന വായ്പാ പദ്ധതി
     
    പട്ടികജാതി പട്ടികവർഗ വികസന കോർപ്പറേഷന്റെ വാഹന വായ്പാ പദ്ധതിയിൽ പട്ടികജാതി പട്ടികവർഗത്തിൽപ്പെട്ട തൊഴിൽരഹിതരായ യുവതീ യുവാക്കൾക്ക് അപേക്ഷിക്കാം. ഓട്ടോറിക്ഷ മുതൽ ടാക്സി കാർ ഗുഡ്സ് കാരിയർ ഉൾപ്പെടെ കമേഴ്സ്യൽ വാഹനങ്ങൾക്ക് പരമാവധി പത്ത് ലക്ഷം രൂപയാണ്  വായ്പാ തുക.  പ്രായപരിധി 18നും 55നും ഇടയിൽ . കുടുംബ വാർഷിക വരുമാനം മൂന്നര ലക്ഷം രൂപയിൽ കവിയരുത്. വായ്പാ  തുകയ്ക്ക് അഞ്ച് ലക്ഷം രൂപ വരെ ഏഴ് ശതമാനവും അതിനു മുകളിൽ ഒമ്പത് ശതമാനവും ആണ് പലിശ നിരക്ക്. വായ്പാ  തുക 60 തുല്യ മാസ ഗഡുക്കളായി തിരിച്ചടക്കണം. ഇ ഓട്ടോ വാങ്ങുന്നതിന് പ്രത്യേക വായ്പ അനുവദിക്കും. ആവശ്യമായ ഉദ്യോഗസ്ഥ ജാമ്യമോ വസ്തു ജാമ്യമോ ഹാജരാക്കണം. താൽപര്യമുള്ളവർ അപേക്ഷാ ഫോറത്തിനും വിശദ വിവരങ്ങൾക്കും കോർപ്പറേഷന്റെ ഓഫീസുമായി ബന്ധപെടുക. ഫോൺ 04972 705036, 9400068513.

    No comments

    Post Top Ad

    Post Bottom Ad