Header Ads

  • Breaking News

    പ്ലസ് ടു പരീക്ഷ ഫലം നാളെ പ്രഖ്യാപിക്കും




    തിരുവനന്തപുരം: പ്ലസ് ടു പരീക്ഷ ഫലം നാളെ പ്രഖ്യാപിക്കും. രാവിലെ 11 മണിക്ക് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയാണ് ഫലം പ്രഖ്യാപിക്കുക.

    4,32,436 കുട്ടികളാണ് ഇത്തവണ പ്ലസ് ടു പരീക്ഷ എഴുതിയത്. 3,65,871 പേര്‍ റെഗുലര്‍ ആയും 20,768 പേര്‍ പ്രൈവറ്റായും പരീക്ഷ എഴുതി. 45,795 പേര്‍ ഓപ്പണ്‍ സ്‌കൂളിന് കീഴില്‍ പരീക്ഷ എഴുതിയിട്ടുണ്ട്.

    വൊക്കേഷണല്‍ ഹയര്‍ സെക്കന്ററിയില്‍ 31,332 വിദ്യാര്‍ത്ഥികൾ പരീക്ഷ എഴുതിയിട്ടുണ്ട്. വി.എച്ച്.എസ്.ഇ (എന്‍.എസ്‌.ക്യു.എഫ്) 30,158 പേര്‍ റഗുലറായും 198 പേര്‍ പ്രൈവറ്റായും പരീക്ഷ എഴുതി. എസ്.എസ്.എല്‍.സിക്ക് ഇത്തവണ 99.26 ശതമാനമാണ് വിജയം.

    No comments

    Post Top Ad

    Post Bottom Ad