Header Ads

  • Breaking News

    കെഎസ്ആര്‍ടിസിയില്‍ ശമ്പളം ഇന്ന് മുതല്‍; വിതരണം ഘട്ടം ഘട്ടമായി



    തിരുവനന്തപുരം: കെഎസ്ആര്‍ടിസിയില്‍ ഇന്ന് മുതല്‍ ശമ്പളം നല്‍കും. മെയ് മാസത്തെ ശമ്പളമായിരിക്കും ഘട്ടം ഘട്ടമായി വിതരണം ചെയ്യുക. 35 കോടി രൂപകൂടി മാനേജ്മെന്റ് സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ഭരണാനുകൂല സംഘടനയായ എഐടിയുസി, പ്രതിപക്ഷ സംഘടനകളായ ഐഎന്‍ടിയുസി, ബിഎംഎസ് എന്നിവര്‍ പണിമുടക്കിലേക്ക് നീങ്ങുന്നുവെന്ന സൂചനകള്‍ നല്‍കിയിരുന്നു. ശമ്പളം ഇനിയും വൈകിയാല്‍ അനിശ്ചിതകാല പണിമുടക്കല്ലാതെ മാര്‍ഗമില്ലെന്നായിരുന്നു സംഘടനകളുടെ നിലപാട്.

    തിങ്കളാഴ്ച തീയതി പ്രഖ്യാപിക്കുമെന്നും സംഘടനകള്‍ വ്യക്തമാക്കിയിരുന്നു. ജീവനക്കാരുടെ പ്രതിഷേധം കടുക്കാനുള്ള സാഹചര്യം മുന്നില്‍ കണ്ടാണ് ഇന്ന് തന്നെ ശമ്പളവിതരണത്തിന് മാനേജ്മെന്റ് തീരുമാനിച്ചത്. ഇന്ന് തന്നെ വിതരണം ആരംഭിക്കാന്‍ ഗതാഗതമന്ത്രി നേരിട്ട് നിര്‍ദേശിച്ചു. നടപടിക്രമങ്ങള്‍ പൂര്‍ത്തിയായാല്‍ വൈകിട്ടോടെ ശമ്പള വിതരണം തുടങ്ങും. ഡ്രൈവര്‍, കണ്ടക്ടര്‍, ഫീല്‍ഡ് മെക്കാനിക് തുടങ്ങിയവര്‍ക്കായിരിക്കും ആദ്യം വിതരണം ചെയ്യുക.

    പിന്നീട് ഘട്ടം ഘട്ടമായി മറ്റുള്ളവര്‍ക്കും നല്‍കും. നാളെ മുതല്‍ ജീവനക്കാരുടെ അക്കൗണ്ടുകളില്‍ പണമെത്തുമെന്നാണ് പ്രതീക്ഷ. ഓവര്‍ഡ്രാഫ്ട് എടുത്താണ് ശമ്പളം നല്‍കുന്നത്. വിതരണം പൂര്‍ത്തിയാക്കണമെങ്കില്‍ സര്‍ക്കാരില്‍നിന്ന് 35 കോടി രൂപകൂടി വേണമെന്ന് മാനേജ്മെന്റ് ചൂണ്ടിക്കാട്ടി.

    No comments

    Post Top Ad

    Post Bottom Ad