Header Ads

  • Breaking News

    പഴയങ്ങാടി റെയിൽവേ സ്റ്റേഷൻ രണ്ടാം പ്ലാറ്ഫോമിൽ നിർമ്മാണ പ്രവർത്തിക്കായി എടുത്ത കുഴി യാത്രക്കാർക്ക് ഭീഷണിയാകുന്നു


    പഴയങ്ങാടി റെയിൽവേ സ്റ്റേഷൻ രണ്ടാം പ്ലാറ്ഫോമിൽ നിർമ്മാണ പ്രവർത്തിക്കായി എടുത്ത കുഴി യാത്രക്കാർക്ക് ഭീഷണിയാകുന്നു...
    കുഴിക്കും റെയിൽവെ ട്രാക്കിനും ഇടയിലുള്ള ഇടുങ്ങിയ വഴിയിലൂടെ നടക്കുന്ന യാത്രക്
    പഴയങ്ങാടി റെയിൽവേ സ്റ്റേഷന്റെ രണ്ടാം പ്ലാറ്റ്‌ഫോമിൽ ഷെൽട്ടർ നിർമ്മാണത്തിനായി എടുത്ത കുഴി യാത്രക്കാർക്ക് അപകട ഭീഷണി ഉയർത്തുന്നു. കുഴിക്കും റെയിൽവെ ട്രാക്കിനും ഇടയിലുള്ള ഇടുങ്ങിയ വഴിയിലൂടെ ഭീതിയോടെയാണ് യാത്രക്കാർ നടന്നു നീങ്ങുന്നത്.  കൊച്ചു കുട്ടികളും പ്രായമായവരും ഉൾപ്പെടെ  അനേകം പേരാണ് ദിവസേന ഇവിടെ നിന്നും യാത്ര ചെയ്യുന്നത്. കണ്ണൂർ ഭാഗത്തേക്ക് പോകേണ്ട യാത്രക്കാർ ട്രെയിൻ കയറുന്നതും മംഗലാപുരം ഭാഗത്തുനിന്നും വരുന്ന യാത്രക്കാർ ട്രെയിൻ ഇറങ്ങുന്നതും ഈ പ്ലാറ്റ്‌ഫോമിലാണ്. കണ്ണുതെറ്റിയാൽ റെയിൽവേ ട്രാക്കിലോ കുഴിയിലോ വീണുപോയേക്കാം.കൂടാതെ കുഴിയിൽ മഴവെള്ളം കെട്ടിമിടക്കുന്നത് പ്ലാറ്ഫോമിന്റെ ബലക്ഷയത്തിന് കാരണമാകുന്നുമുണ്ട്. 2 മാസത്തിലേറെ ആയിട്ടും നിർമ്മാണ പ്രവർത്തി ഒട്ടും തന്നെ പുരോഗമിക്കാത്ത സാഹചര്യമാണ്. 

    ഈ പ്രശ്‌നത്തിന് എത്രയും പെട്ടന്ന് പരിഹാരം കാണണം എന്നാണ് യാത്രക്കാരുടെയും നാട്ടുകാരുടെയും ആവശ്യം.


    No comments

    Post Top Ad

    Post Bottom Ad