Header Ads

  • Breaking News

    എസ്എസ്എൽസി പരീക്ഷാ ഫലം നാളെ



    തിരുവനന്തപരം: എസ്എസ്എൽസി പരീക്ഷാ ഫലം നാളെ പ്രഖ്യാപിക്കും. ഉച്ചയ്ക്ക് മൂന്നിന് സെക്രട്ടേറിയേറ്റിലെ പി.ആർ ചേംബറിൽ വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടിയാണ് ഫലം പ്രഖ്യാപിക്കുക. മന്ത്രിയുടെ പ്രഖ്യാപനത്തിന് ശേഷം ഔദ്യോഗിക വെബ്‌സൈറ്റായ keralaresults.nic.in ൽ വിദ്യാർഥികൾക്ക് ഫലം ലഭ്യമാകും.

    4,26,999 വിദ്യാർഥികൾ റെഗുലർ വിഭാഗത്തിലും 408 പേർ പ്രൈവറ്റ് വിഭാഗത്തിലുമാണ് ഇത്തവണ പരീക്ഷ എഴുതിയത്. മാർച്ച് 31 മുതൽ ഏപ്രിൽ 29 വരെയായിരുന്നു എസ്എസ്എൽസി പരീക്ഷ നടന്നത്. പരീക്ഷകൾ പൂർത്തിയായി ഒന്നരമാസത്തിന് ശേഷമാണ് ഫലം പ്രഖ്യാപിക്കുന്നത്. ഫലപ്രഖ്യാപനത്തിനുള്ള തയ്യാറെടുപ്പ് പൂർത്തിയാക്കിയതായി വിദ്യാഭ്യാസ വകുപ്പ് വ്യക്തമാക്കി.

    എസ്എസ്എൽസി പരീക്ഷയിൽ ഇതുവരെ കാണാത്ത ഏറ്റവും വലിയ വിജയശതമാനമായിരുന്നു (99.47) കഴിഞ്ഞ വർഷത്തേത്. വിജയശതമാനം 99 കടക്കുന്നത് കടക്കുന്നതും ആദ്യമായിരുന്നു

    No comments

    Post Top Ad

    Post Bottom Ad