Header Ads

  • Breaking News

    വിമാന ഇന്ധനത്തിന് വില കുതിച്ചുയര്‍ന്നു, ടിക്കറ്റ് നിരക്ക് വര്‍ദ്ധിപ്പിക്കാനൊരുങ്ങി വിമാനക്കമ്പനികള്‍



    ന്യൂഡല്‍ഹി: വിമാന ഇന്ധനത്തിന് എണ്ണക്കമ്പനികള്‍ വില വര്‍ദ്ധിപ്പിച്ചു. ഇതോടെ, ടിക്കറ്റ് നിരക്ക് വര്‍ദ്ധിപ്പിക്കാനൊരുങ്ങുകയാണ് വിമാനക്കമ്പനികള്‍. വിമാന ഇന്ധനമായ ഏവിയേഷന്‍ ടര്‍ബൈന്‍ ഫ്യുവല്‍ വിലയില്‍ 16.3 ശതമാനം വര്‍ദ്ധന വരുത്തിയതോടെ 1000 ലിറ്ററിന്റെ വില 1.41 ലക്ഷം രൂപയായി. ഇതുവരെ രേഖപ്പെടുത്തിയതില്‍ ഏറ്റവും വലിയ വിലയാണിത്.

    അതേസമയം, ഇത്രയും വിലക്കയറ്റം താങ്ങാനാവില്ലെന്നും നിരക്ക് വര്‍ദ്ധന അനിവാര്യമാണെന്നുമുള്ള നിലപാടിലാണ് വിമാനക്കമ്പനികള്‍.

    വാറ്റും എക്സൈസ് നികുതിയും ഉള്‍പ്പെടുന്നതിനാല്‍ എടിഎഫിനു മറ്റിടങ്ങളെ അപേക്ഷിച്ച് ഇന്ത്യയില്‍ വില കൂടുതലാണെന്നും കമ്പനികള്‍ ആരോപിക്കുന്നു. വിമാന സര്‍വീസുകള്‍ കൂടുതലുള്ള ഡല്‍ഹി, മുംബൈ നഗരങ്ങളിലെ ഭരണകൂടങ്ങളോ കേന്ദ്രസര്‍ക്കാരോ എടിഎഫിന് നികുതി ഉളവ് നല്‍കാന്‍ തയ്യാറുമല്ലെന്നും വിമാനക്കമ്പനികള്‍ ആരോപിച്ചു.

    No comments

    Post Top Ad

    Post Bottom Ad