കണ്ണൂരിൽ മാലിന്യ പ്രശ്നം അവസാനിക്കുന്നില്ല
വഴിയോരങ്ങളിലെ മാലിന്യം കോർപ്പറേഷൻ ശുചീകരണത്തൊഴിലാളികൾ നിത്യേന നീക്കുന്നുണ്ടെങ്കിലും മാലിന്യപ്രശ്നം പരിഹരിക്കാനാകാതെ നഗരം. നഗരത്തിൽ പലയിടങ്ങളിലായി കുമിഞ്ഞുകൂടിയ മാലിന്യങ്ങളുടെ കാഴ്ചയ്ക്ക് ഇപ്പോഴും ശമനമില്ല. റെയിൽവേയുടെ അധീനതയിലുള്ള പല സ്ഥലങ്ങളിലുമുണ്ട് ഇത്തരത്തിലുള്ള മാലിന്യക്കൂമ്പാരം. കണ്ണൂർ റെയിൽവേ സ്റ്റേഷന് സമീപം പഴയ ബസ്സ്റ്റാൻഡ് പരിസരത്തുള്ള റെയിൽവേ മേൽപ്പാലത്തിനടുത്തായി കൂട്ടിയിട്ട പ്ലാസ്റ്റിക്ക് ഉൾപ്പെടെയുള്ള മാലിന്യം സ്ഥിരം കാഴ്ചയാണ്.

No comments
Post a Comment