Header Ads

  • Breaking News

    വിവിധ മേഖലകളില്‍ അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ നിയമനം/ ലേലം/ ക്വട്ടേഷന്‍



    തൊഴിലധിഷ്ഠിത കോഴ്‌സുകളിലേക്ക് അപേക്ഷിക്കാം
     
    കണ്ണൂർ ഗവ. ഐടിഐ യിൽ ഐ എം സി നടത്തുന്ന ഹ്രസ്വകാല തൊഴിലധിഷ്ഠിത കോഴ്‌സുകളിലേക്ക് അപേക്ഷിക്കാം. ഡിപ്ലോമ ഇൻ മൊബൈൽ ഫോൺ ടെക്‌നോളജി ആന്റ് ടാബ്‌ലറ്റ് എഞ്ചിനീയറിങ് (മൂന്നു മാസം), സി എൻ സി മെഷിനിസ്റ്റ് (രണ്ട് മാസം), സർട്ടിഫിക്കറ്റ് കോഴ്‌സ് ഇൻ സിസിടിവി (ഒരു മാസം) എന്നീ കോഴ്‌സുകളിലാണ് പ്രവേശനം. ഫോൺ: 9745479354.
     
    ഓംബുഡ്‌സ്മാൻ സിറ്റിംഗ്
     
    മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുമായി ബന്ധപ്പെട്ട പരാതികൾ സ്വീകരിക്കുന്നതിന് ജില്ലാ എം ജി എൻ ആർ ഇ ജി എസ് ഓംബുഡ്‌സ്മാൻ ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് ഓഫീസിൽ സിറ്റിംഗ് നടത്തുന്നു. ജൂൺ 22 ബുധനാഴ്ച രാവിലെ 11 മണി മുതൽ ഉച്ചക്ക് ഒരു മണി വരെയാണ് സിറ്റിംഗ്. തൊഴിലുറപ്പ് പദ്ധതിയുമായി ബന്ധപ്പെട്ട പരാതികൾ നേരിട്ട് ഓംബുഡ്‌സ്മാന് നൽകാം.
     
    ആർ ടി എ യോഗം മാറ്റി
     
    ജൂൺ 21ന് നടത്താൻ തീരുമാനിച്ച ആർ ടി എ യോഗം ജൂൺ 28 ലേക്ക് മാറ്റിയതായി കണ്ണൂർ റീജ്യണൽ ട്രാൻസ്‌പോർട്ട് ഓഫീസർ അറിയിച്ചു.

    സൗജന്യ തൊഴിലധിഷ്ഠിത കോഴ്‌സ് 
     
    കേരള അക്കാമദി ഫോർ  സ്‌കിൽ എക്‌സലൻസും ഐ എച്ച് ആർ  ഡിയും ചീമേനി അപ്ലൈഡ് സയൻസ്  കോളേജിൽ  വനിതകൾക്കായി ആരംഭിക്കുന്ന സൗജന്യ തൊഴിലധിഷ്ഠിത കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കമ്പ്യൂട്ടർ, ഇലക്ട്രിക്കൽ/പ്ലംബിങ്, ഇലക്ട്രോണിക്‌സ് സർവീസ് എന്നിവയുമായി ബന്ധപ്പെട്ട കോഴ്‌സുകൾക്ക് ജൂലൈ ആറിനകം അപേക്ഷിക്കണം. അഞ്ച് ലക്ഷത്തിൽ താഴെ വാർഷിക കുടുംബ വരുമാനമുള്ളവർ, എസ് സി / എസ്.ടി/ ഒ ബി സി വിഭാഗം, കോവിഡ്/പ്രളയം മൂലം തൊഴിൽ നഷ്ടപ്പെട്ടവർ, സിങ്കിൾ പാരന്റ് ഉള്ളവർ, ഭിന്നശേഷിക്കാരുടെ മാതാവ്, വിധവ/വിവാഹ ബന്ധം വേർപെടുത്തിയവർ, ഒറ്റ പെൺകുട്ടിയുടെ  മാതാവ് എന്നിവർക്കാണ് അർഹത. യോഗ്യത: എസ് എസ് എൽ സി. കൂടുതൽ വിവരങ്ങൾക്ക് കോളേജുമായി ബന്ധപ്പെടുക. ഫോൺ: 9605446129
     
    ഇഎംഎസിന്റെ ലോകം; സെമിനാർ 23ന്
     
    ജില്ലാ സെൻട്രൽ ലൈബ്രറിയിലെ ഇഎംഎസ് ചെയറിന്റെ ആഭിമുഖ്യത്തിൽ  ഇഎംഎസിന്റെ ലോകം എന്ന പേരിൽ  ജൂൺ 23 രാവിലെ 10 മണിക്ക് സെമിനാർ  സംഘടിപ്പിക്കും. കണ്ണൂർ  ശിക്ഷക് സദനിൽ നടക്കുന്ന സെമിനാറിൽ ‘വികസനം കേരള മാതൃക’ എന്ന വിഷയത്തിൽ ഡോ. വി ശിവദാസൻ എം പിയും മതനിരപേക്ഷ ഇന്ത്യ എന്ന വിഷയത്തിൽ  മുൻ  വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥും പ്രഭാഷണം നടത്തും.

    ക്ഷീര കർഷകർക്ക് പരിശീലനം

    ബേപ്പൂർ നടുവട്ടത്തെ ക്ഷീര പരിശീലന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ ശുദ്ധമായ പാലുൽപ്പാദന പരിശീലനം സംഘടിപ്പിക്കുന്നു. കോഴിക്കോട് ക്ഷീര പരിശീലന കേന്ദ്രത്തിൽ ജൂൺ 28, 29 തീയ്യതികളിലാണ് പരിശീലനം. പ്രവേശന ഫീസ് 20 രൂപ. തിരിച്ചറിയൽ കാർഡ്, ബാങ്ക് പാസ്ബുക്ക് എന്നിവയുടെ പകർപ്പ് ഹാജരാക്കണം. താൽപര്യമുള്ളവർ ജൂൺ 25ന് വൈകിട്ട് അഞ്ചു മണിക്കകം dd-dtc-kkd.dairy@kerala.gov.in എന്ന മെയിൽ ഐഡി വഴിയോ 0495 2414579 എന്ന നമ്പർ മുഖേനയോ പേര് രജിസ്റ്റർ ചെയ്യണം.

    ആരോഗ്യ മേള ജില്ലാതല ഉദ്ഘാടനം ചൊവ്വാഴ്ച
     
    ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി ഹെൽത്ത് ആൻഡ് വെൽനസ് സെന്ററിന്റെ നാലാം വാർഷികത്തോടനുബന്ധിച്ച് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും ആരോഗ്യ വകുപ്പിന്റെയും ദേശീയ ആരോഗ്യദൗത്യത്തിന്റെയും നേതൃത്വത്തിൽ ബ്ലോക്ക്തല ആരോഗ്യമേളകൾ സംഘടിപ്പിക്കുന്നു. മേളയുടെ ജില്ലാതല ഉദ്ഘാടനം ഇരിവേരി സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിൽ ജൂൺ 21ന് രാവിലെ പത്ത് മണിക്ക് തദ്ദേശ സ്വയംഭരണ എക്സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ ഓൺലൈനായി നിർവ്വഹിക്കും. രാമചന്ദ്രൻ കടന്നപ്പള്ളി എംഎൽഎ അധ്യക്ഷത വഹിക്കും.
    എല്ലാ റവന്യൂ ബ്ലോക്കുകളിലുമാണ് മേളകൾ സംഘടിപ്പിക്കുന്നത്. സർക്കാർ നടപ്പിലാക്കുന്ന വിവിധ ആരോഗ്യ പരിപാടികളെ പരിചയപ്പെടുത്തുക, പകർച്ചവ്യാധികളും സാംക്രമികേതര രോഗങ്ങളും തടയുന്നതിന് അവബോധം വർധിപ്പിക്കുക, നേരത്തെയുള്ള രോഗനിർണ്ണയം പ്രോത്സാഹിപ്പിക്കുക തുടങ്ങിയവയാണ് ലക്ഷ്യം. മേളയിൽ വിവിധ ആരോഗ്യ ബോധവൽക്കരണ സ്റ്റാളുകൾ സജ്ജമാക്കും. രാവിലെ പത്ത് മണി മുതൽ വൈകുന്നേരം അഞ്ച് മണി വരെ പൊതുജനങ്ങൾക്ക് പ്രവേശനം അനുവദിക്കും. ഇതിന് പുറമേ കായിക മത്സരങ്ങൾ, ആരോഗ്യ ബോധവൽക്കരണ സെമിനാറുകൾ, ഫ്ളാഷ് മോബ്, ആരോഗ്യ സന്ദേശ റാലി, യോഗ പ്രദർശനം എന്നിവയും നടക്കും.

    ടെക്‌നിക്കൽ കമ്മിറ്റി രൂപീകരിക്കുന്നു
     
    ജില്ലയിലെ തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ ഇലക്ട്രിക്കൽ/ഇലക്ട്രോണിക്‌സ് പ്രവ്യത്തികളുടെ എസ്റ്റിമേറ്റ് തയ്യാറാക്കൽ, സാങ്കേതിക അനുമതി നൽകൽ, നിർവ്വഹണ മേൽനോട്ടം, ബിൽ തയ്യാറാക്കൽ എന്നീ സേവനങ്ങൾ നൽകുന്നതിനായി ജില്ലാ ആസൂത്രണ സമിതി ജില്ലാതലത്തിൽ ടെക്‌നിക്കൽ കമ്മിറ്റി രൂപീകരിക്കുന്നു. പൊതുമരാമത്ത് (ഇലക്ട്രിക്കൽ/ഇലക്ടോണിക്‌സ്), കെഎസ്ഇബി, ഇലക്ട്രിക്കൽ ഇൻസ്‌പെക്ടറേറ്റ്, കെൽട്രോൺ എന്നിവിടങ്ങളിൽ നിന്ന് വിരമിച്ച ഇലക്ട്രിക്കൽ, ഇലക്ട്രോണിക്സ് എഞ്ചിനീയർമാർക്ക് അപേക്ഷിക്കാം. ബയോഡാറ്റയും പ്രവൃത്തി പരിചയം സംബന്ധിച്ച രേഖകളുടെ പകർപ്പും സഹിതം ജൂൺ 30നകം ജില്ലാ പ്ലാനിംഗ് ഓഫീസർ, ജില്ലാ പ്ലാനിംഗ് ഓഫീസ്, സിവിൽ സ്റ്റേഷൻ, കണ്ണൂർ-2 എന്ന വിലാസത്തിൽ അപേക്ഷിക്കാം. ഫോൺ 0497 2700765. ഇമെയിൽ dpokannur@gmail.com

    No comments

    Post Top Ad

    Post Bottom Ad