Header Ads

  • Breaking News

    ഒരു തലയണയുടെ വില 45 ലക്ഷം രൂപ, അകത്ത് സ്വർണ്ണവും വജ്രവും!


    തലയണയൊരു ആഡംബര വസ്തുവാണോ? അല്ലേയല്ല എന്നാണോ പറയാൻ വരുന്നത്? എന്നാൽ, ഇവിടെ ഒരു തലയണയുടെ വില അഞ്ഞൂറോ ആയിരമോ പതിനായിരമോ അല്ല, 45 ലക്ഷം രൂപയാണ് ഡച്ച് സെർവിക്കൽ സ്പെഷ്യലിസ്റ്റും, ഡിസൈനറുമായ തിജ്‌സ് വാൻ ഡെർ ഹിൽസ്റ്റാണ് ലോകത്തിലെ ഈ ഏറ്റവും വിലകൂടിയ തലയണ ഡിസൈൻ ചെയ്തതും നിർമ്മിച്ചതും.

    ഈജിപ്ഷ്യൻ കോട്ടണും മൾബറി സിൽക്കും ഉപയോ​ഗിച്ചാണ് തലയണ നിർമ്മിച്ചിരിക്കുന്നത്. ഈ ‘എക്‌സ്‌ക്ലൂസീവ്’ തലയണ സൃഷ്ടിക്കാൻ ഹിൽസ്റ്റ് പതിനഞ്ച് വർഷമെടുത്തു. 24 കാരറ്റ് സ്വർണ്ണം, വജ്രം, ഇന്ദ്രനീലം എന്നിവ നിറച്ച തലയണയാണ് ഇത്. അതാണ് ഇതിന് ഇത്രയധികം വില വരാനുള്ള കാരണവും. ഇതിനെല്ലാം പുറമേ ഇതിൽ നിറയ്ക്കാനുള്ള കോട്ടൺ ഒരു റോബോട്ടിക് മില്ലിം​ഗ് മെഷീനിൽ നിന്നുമാണ്.

    ഇനി ഈ തലയണ കൊണ്ടുവരിക സാധാരണ പ്ലാസ്റ്റിക് ബാ​ഗിലോ കവറിലോ ഒന്നുമായിരിക്കില്ല. മറിച്ച്, ഒരു ബ്രാൻഡ് ബോക്സിലാണ് അത് പാക്ക് ചെയ്തിരിക്കുന്നത്. ഹിൽസ്റ്റ് പറയുന്നത് ഉറക്കമില്ലായ്മ അനുഭവിക്കുന്ന മനുഷ്യരെ സമാധാനമായി ഉറങ്ങാൻ സഹായിക്കും ഈ തലയണ എന്നാണ്.

    ഈ തലയണ ഉപഭോക്താവിന്റെ ആവശ്യങ്ങൾക്ക് അനുയോജ്യമായ രീതിയിലാണ് രൂപകൽപ്പന ചെയ്ത് നിർമ്മിക്കുക. ഓർഡർ കിട്ടിയ ശേഷം, ടീം ഒരു 3D സ്കാനർ ഉപയോഗിച്ച് ഉപഭോക്താവിന്റെ തോളുകൾ, തല, കഴുത്ത് എന്നിവയുടെ അളവുകൾ എടുക്കും. അളവെടുത്ത് കഴിഞ്ഞ ശേഷം നേരത്തെ പറഞ്ഞവയെല്ലാം ഉപയോ​ഗിച്ച് തലയണ നിർമ്മിക്കും. അതിനോടൊപ്പം തന്നെ എങ്ങനെയാണ് ഓർഡർ നൽകിയ ആൾ ഉറങ്ങാൻ കിടക്കുന്നത് ശരീരത്തിന്റെ അളവുകളെങ്ങനെയാണ് എന്നതെല്ലാം തിരക്കുന്നു. തുടർന്ന് തലയണക്ക് അന്തിമരൂപം നൽകുന്നു.

    എന്തായാലും ഈ 45 ലക്ഷം രൂപയുടെ തലയണയും വാങ്ങുന്നവരുണ്ടാകും എന്നുവേണം കരുതാൻ.

    No comments

    Post Top Ad

    Post Bottom Ad