അനധികൃതമായി ചെങ്കല്‍ കടത്തിയ 18 ലോറികള്‍ പിടികൂടി
തളിപ്പറമ്പ് : അനധികൃതമായി ചെങ്കല്‍ കടത്തുകയായിരുന്ന 18 ലോറികള്‍ തളിപ്പറമ്ബില്‍ റവന്യൂ അധികൃതര്‍ പിടികൂടി.
കലക്ടറുടെ നിര്‍ദേശപ്രകാരം നടത്തിയ പരിശോധനയിലാണ് ലോറികള്‍ പിടിച്ചത്.ചുഴലി വില്ലേജിലെ ദേവസ്വം ഭൂമിയില്‍നിന്ന് അനധികൃതമായി ചെങ്കല്‍ഖനനം നടത്തി കടത്തുകയായിരുന്ന 18 ലോറികളാണ് പിടികൂടിയത്.
പിടികൂടിയ ലോറികള്‍ താലൂക്ക് ഓഫിസിലെത്തിച്ച് റിപ്പോര്‍ട്ട് ജിയോളജി വകുപ്പിന് കൈമാറി. പിടികൂടിയ ലോറികള്‍ക്ക് ജിയോളജി വകുപ്പ് ഫൈന്‍ ഈടാക്കും.
നിരവധി തവണ ചുഴലി വില്ലേജിലെ ദേവസ്വം ഭൂമി കൈയേറി അനധികൃത ഖനനം നടത്തി ചെങ്കല്‍ കടത്തുകയായിരുന്ന ലോറികള്‍ അധികൃതര്‍ നേരത്തെ പിടികൂടിയിരുന്നു.
തളിപ്പറമ്പ് ഡെപ്യൂട്ടി തഹസില്‍ദാര്‍ ടി.വി. കൃഷ്ണരാജ്, ചുഴലി വില്ലേജ് ഓഫിസര്‍ അബ്ദുല്‍റഷീദ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു വാഹനങ്ങള്‍ പിടികൂടിയത്.

No comments
Post a Comment