കെ ഫോൺ ഇൻ്റർനെറ്റ് ഇനി കേരളവിഷനിലൂടെ, വൻകിട കമ്പനികളെ പിന്തള്ളി ടെൻഡർ ലഭിച്ചു
മൂന്നു വർഷത്തിലേറെയായി ഇൻറർനെറ്റ് സേവനം നൽകുന്നവരിൽ നിന്നാണ് സർക്കാർ ടെൻഡർ ക്ഷണിച്ചത്. 30 പേരാണ് ടെൻഡറിൽ പങ്കെടുത്തത്. 9 സർവീസ് പ്രൊവൈഡർമാരുടെ ചുരുക്കപ്പട്ടിക തയ്യാറാക്കി ആണ് പിന്നീട് നടപടികൾ പൂർത്തിയാക്കിയത്.ടെൻഡർ പൂർത്തിയായതോടെ കണക്ഷൻ നൽകുന്നവരുടെ പട്ടിക തയ്യാറാക്കുന്ന പ്രക്രിയയിലേക്ക് കടക്കും. തദ്ദേശ സ്ഥാപനങ്ങൾ നൽകുന്ന ഗുണഭോക്തൃലിസ്റ്റ് അടിസ്ഥാനമാക്കിയാണ് കണക്ഷൻ നൽകുക. ആദ്യ ഘട്ടത്തിൽ 14000 ബിപിഎൽ കുടുംബങ്ങൾക്കാണ് സൗജന്യമായി ഇൻറർനെറ്റ് സേവനം നൽകുക.അതിനു ശേഷം മറ്റുള്ളവർക്ക് കുറഞ്ഞ തുകയ്ക്ക് അതിവേഗ ഇൻറർനെറ്റ് കണക്ഷൻ നൽകും.
സാമൂഹ്യ പ്രതിബദ്ധതയോടെ എന്നും ജനങ്ങൾക്കൊപ്പം നിൽക്കുന്ന കേരളവിഷൻ കെ ഫോൺ കണക്ഷൻ ജനങ്ങളിലേക്ക് എത്തിക്കുന്നതിനായി ഉള്ള നടപടികൾ തുടങ്ങിക്കഴിഞ്ഞു.
No comments
Post a Comment