ഇലക്ട്രിക് വാഹനങ്ങൾ തുടര്‍ച്ചയായുണ്ടാകുന്ന തീപ്പിടിത്തത്തിനുപിന്നില്‍ ബാറ്ററിയുടെ ഗുണനിലവാരക്കുറവും നിര്‍മാണത്തില്‍ വേണ്ടത്ര പരിശോധന ഇല്ലാത്തതിനാലുമാണെന്ന് കേന്ദ്ര പ്രതിരോധ ഗവേഷണ വികസനകേന്ദ്രം*
കഴിഞ്ഞ കുറച്ച് മാസങ്ങളായി രാജ്യത്ത് ഇലക്‌ട്രിക് സ്‍കൂട്ടറുകള്‍ക്ക് തീപിടിക്കുന്ന നിരവധി അപകടസംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്.തീപിടിത്തത്തിന്‍റെ മുഖ്യകാരണം കണ്ടെത്താന്‍ ഇലക്‌ട്രിക് സ്കൂട്ടര് നിര്‍മ്മാതാക്കള്‍ക്കെതിരെ കേന്ദ്ര സര്‍ക്കാര്‍ അന്വേഷണം ആരംഭിച്ചിരുന്നു. തുടര്‍ച്ചയായുണ്ടാകുന്ന തീപ്പിടിത്തത്തിനുപിന്നില്‍ ബാറ്ററിയുടെ ഗുണനിലവാരക്കുറവും നിര്‍മാണത്തില്‍ വേണ്ടത്ര പരിശോധന ഇല്ലാത്തതിനാലുമാണെന്ന് കേന്ദ്ര പ്രതിരോധ ഗവേഷണ വികസനകേന്ദ്രം (ഡി.ആര്‍.ഡി.ഒ.) കണ്ടെത്തി എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് ഡിആര്‍ഡിഒ സമര്‍പ്പിച്ചതായി കാര്‍ ടോഖ് റിപ്പോര്‍ട്ട് ചെയ്യുന്നു.ബാറ്ററിയുടെ പുറംചട്ടയുടെയും ഘടകങ്ങളുടെയും രൂപകല്പനയിലെ പോരായ്മകള്‍, വിലകുറയ്ക്കാനായി നിലവാരംകുറഞ്ഞ വസ്തുക്കളുടെ ഉപയോഗം, ബാറ്ററി സെല്ലിന്റെ ഗുണനിലവാരക്കുറവ്, വ്യത്യസ്ത താപനിലകളില്‍ വേണ്ടത്ര പരീക്ഷണങ്ങളും പരിശോധനകളും നടക്കാത്തത് തുടങ്ങിയവയെല്ലാം തീപ്പിടിത്തത്തിനു കാരണമാകുന്നതായി ഡി.ആര്‍.ഡി.ഒ. ഗതാഗതമന്ത്രാലയത്തിന് നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.വിഷയത്തില്‍ ഉചിതമായ തീരുമാനമെടുക്കുന്നതിന് മുമ്ബ് കേന്ദ്രമന്ത്രി കമ്ബനികളുടെ അഭിപ്രായം കേള്‍ക്കുമെന്ന് ബിസിനസ് ടൈംസിനെ ഉദ്ദരിച്ച് കാര്‍ ടോഖ് റിപ്പോര്‍ട്ട് ചെയ്യുന്നു. തുടര്‍ച്ചയായ തീപിടിത്തത്തിന് ശേഷം ഇലക്‌ട്രിക് സ്കൂട്ടര് നിര്‍മ്മാതാക്കള്‍ക്കെതിരെ കേന്ദ്രസര്‍ക്കാര്‍ ഈ അന്വേഷണം പ്രഖ്യാപിച്ചിരുന്നു. ഒല, ഒഖിനാവ, പ്യുവര്‍ ഇവി എന്നിവയ്ക്ക് ഗുരുതരമായ ബാറ്ററി തകരാറുണ്ടെന്ന് DRDO റിപ്പോര്‍ട്ടില്‍ ഉണ്ടെന്നാണ് വിവരം.
മാര്‍ച്ച് 28 ന്, റോഡ് ഗതാഗത-ഹൈവേ മന്ത്രി DRDO യുടെ ലാബ് CFEES-നോട് വൈദ്യുത സ്‌കൂട്ടറുകള്‍ക്ക് തീപിടിക്കുന്ന പതിവ് സംഭവങ്ങളെക്കുറിച്ച് അന്വേഷണം നടത്താനും അതിന്റെ റിപ്പോര്‍ട്ടിലെ കണ്ടെത്തലുകള്‍ പരിഹാര നടപടികള്‍ക്കൊപ്പം പങ്കിടാനും ആവശ്യപ്പെട്ടു. കഴിഞ്ഞ ഏതാനും മാസങ്ങള്‍ക്കുള്ളില്‍ രാജ്യത്തുടനീളം അരഡസനിലധികം ഇലക്‌ട്രിക് സ്കൂട്ടറുകള്‍ക്ക് തീപിടിച്ച കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
No comments
Post a Comment