Header Ads

  • Breaking News

    കാട്ടുപന്നികളെ കൊല്ലുന്നതിന് നിബന്ധനകൾ വിശദമാക്കി ഉത്തരവിറങ്ങി


    തിരുവനന്തപുരം: ജനവാസമേഖലകളിൽ ഇറങ്ങുന്ന കാട്ടുപന്നികളെ വെടിവെച്ചുകൊല്ലാൻ തദ്ദേശസ്ഥാപനങ്ങൾക്ക് അധികാരം നൽകി സർക്കാർ ഉത്തരവിറങ്ങി.

    ജനങ്ങളുടെ ജീവനും സ്വത്തിനും നാശംവരുത്തുന്ന കാട്ടുപന്നികളെ കൊല്ലാൻ അനുമതി നൽകുന്നതാണ് ഉത്തരവ്. ഇതിനായി തദ്ദേശസ്ഥാപനങ്ങളുടെ തലവന്മാർക്ക് ഓണററി വൈൽഡ്‌ലൈഫ് വാർഡൻ എന്ന പദവി നൽകിയിട്ടുണ്ട്.

    വിഷപ്രയോഗത്തിലൂടെയോ ഷോക്കേൽപ്പിച്ചോ സ്ഫോടകവസ്തുക്കൾ ഉപയോഗിച്ചോ കൊല്ലാനാകില്ല. സംസ്ഥാനത്ത് ജനവാസ മേഖലകളിൽ കാട്ടുപന്നിശല്യം രൂക്ഷമായതിനെത്തുടർന്നാണ് തീരുമാനം.

    അതത് പ്രദേശങ്ങളിലെ സാഹചര്യമനുസരിച്ച് പന്നിയെ വെടിെവച്ചിടാൻ ഉത്തരവിടാം. ഇതിന് തോക്ക് ലൈസൻസുള്ള ഒരാളെ ചുമതലപ്പെടുത്തണം. പോലീസിനോടും ആവശ്യപ്പെടാം. വനംവകുപ്പ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലാകണം വെടിവെക്കേണ്ടത്.

    No comments

    Post Top Ad

    Post Bottom Ad