Type Here to Get Search Results !

അയൽവീട്ടുമുറ്റത്ത് നിന്നയാൾ തണ്ണിമത്തൻ ലോറി ദേഹത്തേക്ക് വീണു മരിച്ചു

 


പട്ടപ്പറമ്പ്:

അയല്‍വാസിയുടെ വീട്ടുമുറ്റത്ത് നിന്നയാള്‍ നിയന്ത്രണം വിട്ടു വന്ന ലോറി ദേഹത്ത് വീണ്‌ മരിച്ചു.തണ്ണിമത്തന്‍ കയറ്റി വന്ന ലോറിയുടെ അടിയില്‍പ്പെട്ട് തെക്കേപ്പാട്ട് ശ്രീധരന്‍ നായര്‍ (65) ആണ് മരിച്ചത്. ബുധനാഴ്ച രാവിലെ 9.30ഓടെ തെക്കന്‍ പാങ്ങ് ചെട്ടിപ്പടിയിലാണ് അപകടം.


തന്റെ വീട്ടില്‍ നിന്ന് 100 മീറ്റര്‍ മാത്രം അകലെയുള്ള സമീപത്തെ വീടിന്റെ മുന്‍പില്‍ നില്‍ക്കുകയായിരുന്നു ശ്രീധരന്‍ നായര്‍. ഈ സമയം ഇവിടെയുള്ള വളവില്‍വെച്ച്‌ ലോറിയുടെ നിയന്ത്രണം വിടുകയായിരുന്നു. സമീപത്തെ വീടിന്റെ മതിലും തകര്‍ന്നു. തമിഴ്നാട്ടിലെ തൂത്തുക്കുടിയില്‍ നിന്ന് മഞ്ചേരിയിലേക്ക് തണ്ണിമത്തനുമായി ‌വരികയായിരുന്ന ലോറിയാണ് അപകടത്തില്‍പ്പെട്ടത്.


മൂന്ന് ജെസിബികള്‍ ഉപയോഗിച്ച്‌ 20 മിനിറ്റോളം ശ്രമിച്ച്‌ ലോറി ഉയര്‍ത്തിയാണ്‌ ലോറിക്കടിയില്‍പ്പെട്ട ശ്രീധരനെ പുറത്തെടുത്തത്. എംഇഎസ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും അപ്പോഴേക്കും മരിച്ചു. ലോറിഡ്രൈവര്‍ തമിഴ്നാട് സ്വദേശി സന്താന വിനീഷിന്റെ (27) പേരില്‍ മനഃപൂര്‍വമല്ലാത്ത നരഹത്യയ്ക്ക് കേസെടുത്തു

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.