കണ്ണൂര്‍: എടക്കാട് പോലിസ് സ്‌റ്റേഷന്‍ പരിധിയില്‍ 16 വയസ്സുകാരി ഗര്‍ഭിണിയായ സംഭവത്തില്‍ 14 വയസ്സുകാരനെതിരെ കേസ്. പെണ്‍കുട്ടിയുടെ പിതാവിന്റെ പരാതിയിലാണ് പോലിസ് കേസെടുത്തത്.
കഴിഞ്ഞ ജനുവരിയിലാണു പീഡനം നടന്നതെന്നാണു പരാതിയില്‍ പറയുന്നത്. സ്ഥിരമായി വീട്ടില്‍ വരുമായിരുന്ന 14 വയസ്സുകാരന്‍ പെണ്‍കുട്ടിയെ പീഡിപ്പിക്കുകയായിരുന്നെന്നും പരാതിയില്‍ പറയുന്നു.
വയറുവേദനയെ തുടര്‍ന്നു പെണ്‍കുട്ടിക്കു ചികിത്സ തേടിയപ്പോഴാണു ഗര്‍ഭിണിയായ വിവരം അറിഞ്ഞത്. ഭയം കാരണമാണ് പീഡനവിവരം പുറത്ത് പറയാതിരുന്നതെന്ന് പെണ്‍കുട്ടി പറഞ്ഞതായി പരാതിയിലുണ്ട്.