Type Here to Get Search Results !

പ്രണയം പിരിഞ്ഞതിന് പിന്നാലെ പെണ്‍കുട്ടിയുടെ നഗ്നചിത്രങ്ങള്‍ പ്രചരിപ്പിച്ചു; യുവാവ് അറസ്റ്റില്‍

 


പ്രണയം പിരിഞ്ഞതിന് പിന്നാലെ പെണ്‍കുട്ടിയുടെ നഗ്നചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളിലുടെ പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍. മൂന്നാര്‍ നല്ലതണ്ണി സ്വദേശിയായ സന്തോഷിനെയാണ് പൊലീസ് പിടികൂടിയത്. മൂന്നാര്‍ സ്വദേശിയായ ഇരുപതുകാരിയാണ് പരാതി നല്‍കിയത്.


പെണ്‍കുട്ടിയും യുവാവും തമ്മില്‍ മുമ്പ് അടുപ്പത്തിലായിരുന്നു. ഇതിനിടെ പെണ്‍കുട്ടിയുമായി വീഡിയോ കോള്‍ ചെയ്യുമ്പോള്‍ നഗ്നചിത്രങ്ങള്‍ മൊബൈലില്‍ സ്‌ക്രീന്‍ഷോട്ട് എടുത്ത് വച്ചിരുന്നു.



 

കുറച്ച് നാള്‍ മുമ്പ് ഇരുവരും തമ്മില്‍ പിരിഞ്ഞു. പെണ്‍കുട്ടി പഠനത്തിനായി തമിഴ്‌നാട്ടിലേക്ക് പോവുകയും മറ്റൊരു യുവാവുമായി അടുക്കുകയും ചെയ്തതാണ് സന്തോഷിന് പ്രകോപനമായത്. പ്രതികാരമായി പെണ്‍കുട്ടിയുടെ നഗ്നചിത്രങ്ങള്‍ പുതിയ കാമുകനും, പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ക്കും ഇയാള്‍ അയച്ചുകൊടുത്തു.


ഇതോടെ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. സൈബര്‍ സെല്ലിന്റെ സഹായത്തോടെ മൂന്നാര്‍ എസ്എച്ച്ഒ മനേഷ് കെ പൗലോസ് ഒരാഴ്ച്ച അന്വേഷണം നടത്തിയാണ് പ്രതിയെ പിടികൂടിയത്.


ഫോണില്‍ നിന്ന് പ്രതി കളഞ്ഞ ചിത്രങ്ങളും ചാറ്റുകളും സൈബര്‍ സെല്‍ വീണ്ടെടുത്തു. പ്രതിയ്ക്കെതിരെ സൈബര്‍ കുറ്റകൃത്രങ്ങള്‍ ഉള്‍പ്പടെയുള്ള വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. ദേവികുളം കോടതിയില്‍ ഹാജരാക്കി ഇയാളെ റിമാന്‍ഡ് ചെയ്തു.

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.