കണ്ണൂരിൽ ഇന്ന് വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ
Type Here to Get Search Results !

കണ്ണൂരിൽ ഇന്ന് വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ


എൽ.ടി ലൈൻ  തട്ടുന്ന മരച്ചില്ലകൾ നീക്കം ചെയ്യുന്നതിനാൽധർമ്മശാല സെക്ഷൻ്റെ കീഴിലുള്ള  പറശ്ശിനി മുത്തപ്പൻ ട്രാൻസ്ഫോർമറിന്റെ പരിധിയിൽ മാർച്ച്‌ 2 ബുധനാഴ്ച്ച രാവിലെ  ഒൻപത് മണി മുതൽ ഉച്ച രണ്ട് മണി വരെയും പറശ്ശിനിക്കുളം ട്രാൻസ്ഫോർമറിന്റെ പരിധിയിൽ ഉച്ച രണ്ട് മണി മുതൽ വൈകീട്ട് അഞ്ച് മണി വരെയും വൈദ്യുതി മുടങ്ങും.

ശ്രീകണ്ഠപുരം സെക്ഷൻ പരിധിയിൽ മടമ്പം ബി എഡ് കോളേജ്, മണക്കാട്, എള്ളരിഞ്ഞി,പെരിന്തലേരി, വിളംബരംമുക്ക് എന്നീ ട്രാൻസ്‌ഫോർമറുകളിൽ മാർച്ച്‌ 2 ബുധനാഴ്ച്ച രാവിലെ 9 മണിക്കും 5 മണിക്കും ഇടയിൽ ചില സമയങ്ങളിൽ വൈദ്യുതി തടസ്സപ്പെടും.

മാതമംഗലം ഇലക്ട്രിക്കൽ സെക്ഷനു കീഴില്‍ മാർച്ച്‌ 2 ബുധനാഴ്ച്ച  വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങള്‍:- കച്ചേരിക്കടവ്,പേരൂല്‍ ഹെല്‍ത്ത് സെന്റര്‍- രാവിലെ എട്ട് മണി മുതല്‍ വൈകീട്ട് അഞ്ച് മണി വരെ.

ആലക്കാട് ചെറിയപള്ളി, ഏഴുംവയല്‍-രാവിലെ 8.30 മുതല്‍ വൈകീട്ട് 5.30 വരെ.

ഇരിക്കൂർ സെക്ഷൻ പരിധിയിലെ ബാലൻകരി ട്രാൻസ്‌ഫോർമറിലും വയക്കര സ്വലാഹുദ്ദീൻ മസ്ജിദ് ഏരിയയിലും മാർച്ച്‌ 2 ബുധനാഴ്ച്ച 8 മണി മുതൽ 5 മണി വരെ വൈദ്യുതി മുടങ്ങും.

പയ്യാവൂർ സെക്ഷൻ പരിധിയിൽ  ഉപ്പുപടന്ന, തിരൂർ, മഞ്ഞാങ്കരി ട്രാൻസ്‌ഫോർമറുകളിൽ  ചില ഭാഗങ്ങളിൽ മാർച്ച്‌ 2 ബുധനാഴ്ച്ച രാവിലെ 9 മുതൽ വൈദ്യുതി മുടങ്ങും.


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Below Post Ad