ബൈക്കുകൾ കൂട്ടിയിടിച്ച് മൂന്ന് യുവാക്കൾക്ക് ദാരുണാന്ത്യം. ഇന്നലെ രാത്രി 10.30 ഓടെ എംസി റോഡിൽ ചങ്ങനാശേരി എസ്ബി കോളജിനു സമീപമായിരുന്നു അപകടം. എതിർ ദിശയിൽ സഞ്ചരിച്ച ബൈക്കുകൾ തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. പുഴവാത് സ്വദേശി അജ്മൽ (27), വാഴപ്പള്ളി സ്വദേശി രുദ്രാക്ഷ് (20), ചങ്ങനാശേരി മാർക്കറ്റിന് സമീപം അലക്സ് (26) എന്നിവരാണ് മരിച്ചത്.
അപകടം നടന്ന ഉടനെ നാട്ടുകാര്‍ ഓടിക്കൂടി ഇവരെ ചങ്ങനാശ്ശേരി ജനറല്‍ ആശുപത്രിയില്‍ എത്തിച്ചിരുന്നുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ചികിത്സയില്‍ കഴിയവേ ഇന്ന് രാവിലെയാണ് രുദ്രാക്ഷ്, അലക്സ് എന്നിവര്‍ മരിച്ചത്.
അപകടത്തില്‍ ഇവരുടെ കൂടെ ഉണ്ടായിരുന്ന കാരാപ്പുഴശ്ശേരി ഷിന്റോ(23) എന്നയാള്‍ക്ക് പരിക്കേറ്റു. സംഭവത്തിന് പിന്നാലെ ചങ്ങനാശ്ശേരി പൊലീസ് സ്ഥലത്തെത്തി മേല്‍ നടപടികള്‍ സ്വീകരിച്ചട്ടുണ്ട്.