Header Ads

  • Breaking News

    നരിക്കോട് പൊതുജന ഗ്രന്ഥാലയം CRC ബിൽഡിംഗ്സ് നിർമ്മിച്ച പൊതുശ്മശാനം സ്മൃതി നാടിന് സമർപ്പിച്ചു



    ശ്രീ. എം.സുധാകരൻ (സെക്രട്ടറി, പൊതുജന ഗ്രന്ഥാലയം) സ്വാഗതം ആശംസിച്ച ചടങ്ങിൽ ബഹുമാനപ്പെട്ട ഏഴോം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീ.പി.ഗോവിന്ദൻ അധ്യക്ഷത വഹിച്ചു. ശ്രീ.കെ.വി.കുഞ്ഞികൃഷ്ണൻ ( പ്രസിഡണ്ട്, സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ), മുഖ്യ അതിഥിയായി.


    പൊതുശ്മശാന കമ്മിറ്റിയുടെ ചെയർമാൻ ശ്രീ.പി.വി.പ്രദീപൻ റിപ്പോർട്ട് അവതരിപ്പിച്ചു.

    അവിഭക്ത നരിക്കോട് ബ്രാഞ്ചിൻ്റെ സെക്രട്ടറിയായി ദീർഘകാലം പ്രവർത്തിച്ച  ടി.വി.പത്മനാഭൻ്റെ സ്മരണയ്ക്ക്, പരേതൻ്റെ കുടുംബം സംഭാവന നൽകിയ  സ്ട്രക്ച്ചർ ശ്രീ.കെ. മനോഹരൻ (മുൻ പഞ്ചായത്ത് പ്രസിഡണ്ട്) ഏറ്റുവാങ്ങി.


    ശ്രീമതി ഡി.വിമല, കെ.എൻ. ഗീത, ശ്രീ.എൻ.ഗോവിന്ദൻ, കെ.രജീഷ്, കെ.സന്ദീപ്, ശിവകുമാർ.വി, പി.എം.കൃഷ്ണപ്രഭ, കെ.പി.മനോജ്, കെ.വി. കരുണാകരൻ, എൻ.ശ്രീജിത്ത് തുടങ്ങിയവർ ചടങ്ങിൽ ആശംസകൾ നേർന്നു. നിർമ്മാണ കമ്മറ്റിയുടെ കൺവീനർ ശ്രീ.പി.പി.സന്തോഷ് ചടങ്ങിന് നന്ദി പ്രകാശിപ്പിച്ചു.





    No comments

    Post Top Ad

    Post Bottom Ad