പ്ലാസ്റ്റിക് ഫ്രീ കണ്ണൂര്‍; ഡിസംബര്‍ 21 മുതല്‍ ബദല്‍ ഉല്‍പ്പന്ന പ്രദര്‍ശന മേള
2021 ജനുവരി ഒന്നിന് ജില്ലയിലെ എല്ലാ വിദ്യാലയങ്ങളിലും ശുചിത്വ പ്രതിജ്ഞ ചൊല്ലല്‍ സംഘടിപ്പിക്കും. ഇതിനായി വിദ്യാഭ്യാസ ഓഫീസര്‍മാരുടെ യോഗം വിളിച്ചു ചേര്‍ക്കും.
പ്ലാസ്റ്റിക് ഫ്രീ കണ്ണൂര്‍ പദ്ധതി നടത്തിപ്പുമായി ബന്ധപ്പെട്ട് നഗരസഭ, ബ്ലോക്ക് പഞ്ചായത്ത് അധ്യക്ഷന്മാര്‍,സെക്രട്ടറിമാര്‍, ആരോഗ്യ കാര്യ സ്ഥിരം സമിതി അധ്യക്ഷന്മാര്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാര്‍ എന്നിവരുടെ ഓണ്‍ലൈന്‍ യോഗം ഡിസംബര്‍ 22 ന് രാവിലെ 10.30 ന് ജില്ലാ കലക്ടറുടെ അധ്യക്ഷതയില്‍ ചേരും. തദ്ദേശ സ്ഥാപനങ്ങളില്‍ മാലിന്യം തള്ളുന്നത് തടയുന്നതിന് സി സി ടി വി സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഹരിത കേരളം മിഷന്‍ ജില്ലാ കോ-ഓഡിനേറ്ററെ ചുമതലപ്പെടുത്തി.
കലക്ടറേറ്റ് ചേംബറില്‍ നടന്ന യോഗത്തില്‍ ഹരിത കേരളം മിഷന്‍ ജില്ലാ കോ-ഓഡിനേറ്റര്‍ ഇ കെ സോമശേഖരന്‍, അസി. പ്ലാനിങ് ഓഫീസര്‍ പി വി അനില്‍, ശുചിത്വമിഷന്‍ അസി. കോ ഓഡിനേറ്റര്‍ കെ ആര്‍ അജയകുമാര്‍, ഡിടിപിസി സെക്രട്ടറി ജെ കെ ജിജേഷ് കുമാര്‍ വിവിധ വകുപ്പ് പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
No comments
Post a Comment