മൂന്നു കുട്ടികൾക്ക് വിഷം നൽകി അമ്മ ആത്മഹത്യ ചെയ്തു
തിരുവനന്തപുരം: വെഞ്ഞാറമൂടില്‍ മക്കള്‍ക്ക് വിഷം നല്‍കി അമ്മ ആത്മഹത്യ ചെയ്തു. കുന്നുമുകള്‍ തറത്തരികത്ത് വീട്ടില്‍ ശ്രീജ (26) യാണ് മരിച്ചത്.ഒന്‍പത്, ഏഴ്, മൂന്നര വയസുള്ള കുട്ടികളാണ് ഇവര്‍ക്കുള്ളത്. മൂന്ന് പേരേയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വിഷം ഉള്ളില്‍ ചെന്ന മൂന്ന് മക്കളുടേയും നില ഗുരുതരമായി തുടരുന്നു.
ഇവരുടെ ഭര്‍ത്താവ് ബിജു പുനെയിലാണ് ജോലി ചെയ്യുന്നത്. കുറച്ചു കാലമായി ഇയാള്‍ കുടുംബവുമായി അകല്‍ച്ചയിലായിരുന്നു. കുടുംബ പ്രശ്നങ്ങളാണോ ആത്മഹത്യയിലേക്ക് നയിച്ചതെന്നതും വ്യക്തമല്ല. പൊലീസ് അന്വേഷണം ആരംഭിച്ചു.
No comments
Post a Comment