Header Ads

  • Breaking News

    വഞ്ചന കേസുകളിൽ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച പ്രതി വളപട്ടണം പോലീസ് പിടിയിൽ

    വളപട്ടണം: നിരവധി സ്റ്റേഷനുകളിൽ വഞ്ചന കുറ്റത്തിനും മറ്റ് പല കേസുകളിൽ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച പ്രതി വളപട്ടണം പോലീസ് പിടിയിൽ. വളപട്ടണം പോലീസ് സ്റ്റേഷനിലെ 2000 ൽ രജിസ്റ്റർ ചെയ്ത 3 വഞ്ചന കേസ്സുകളിൽ കോടതി 2016 ലും 2017 ലുമായി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച ഇയാൾ തൃശൂരിലും എറണാകുളത്തും തമിഴ്നാട്ടിലുമായി ഒളിവിൽ കഴിയുകയായിരുന്നു
    വളപട്ടണം ഇൻസ്‌പെക്ടർ രാജേഷ് മരംഗലത്തിന് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ
    ഇയാളെ 13/12/21 ന് തൃശൂരിൽ വച്ച് തൃശൂർ ഈസ്റ്റ്‌ പോലീസിന്റെ സഹായത്തോടെയാണ് വളപട്ടണം പോലീസ് അറസ്റ്റ് ചെയ്തത്, പത്തോളം ദിവസങ്ങളിൽ വളപട്ടണം പോലീസ് തൃശ്ശൂരിലും മറ്റു പല സ്ഥലങ്ങളിലായി അതീവ രഹസ്യത്തോടെ ഈയാളെ പലതരത്തിലും പിൻതുടർന്നും, വിദഗ്ദമായാണ് കെണിയിലാക്കിയത്. ഇയാളെ കണ്ണൂർ കോടതിയിൽ ഹാജരാക്കി റിമാൻറ് ചെയ്തു. ഇയാൾക്ക് തളിപ്പറമ്പ പോലീസ് സ്റ്റേഷനിലും കോഴിക്കോട് കസബ പോലീസ് സ്റ്റേഷനിലും സമാനമായ കേസ്സുകളിൽ വാറന്റ് നിലവിൽ ഉണ്ട്. ഇയാൾക്ക് മറ്റു എവിടെയുങ്കിലും കേസ്സുകൾ ഉണ്ടോ എന്നുള്ള കാര്യം പോലീസ് അന്വേഷിക്കുന്നുണ്ട്. വളപട്ടണം പോലീസ് സ്റ്റേഷനിലെ എസ്.ഐ ദിജേഷ് കുമാർ, എ.എസ്.ഐ സതീഷ്കുമാർ, എസ്.സി.പി.ഒ ലവൻ, സി.പി രാഗേഷ് എന്നവരും ഇയാളെ പിടികൂടിയ സംഘത്തിൽ ഉണ്ടായിരുന്നു.

    No comments

    Post Top Ad

    Post Bottom Ad