14കാരനെ ലോഡ്ജിൽ വെച്ച് പീഡിപ്പിച്ച ഫുട്ബോൾ കോച്ചിനെതിരെ പോക്സോ കേസ്
പഴയങ്ങാടി:സ്കൂളിൽ നിന്നും ഫുട്ബോൾ ടീം റിക്രൂട്ട്മെൻ്റ് കോച്ചിംഗ് സെലക്ഷനു വേണ്ടി കൊണ്ടുപോയ 14കാരനെ തൃശൂരിലെ ലോഡ്ജിൽ വെച്ച് ലൈംഗീക വൈകൃതങ്ങൾക്ക് വിധേയമാക്കിയ ഫുട്ബോൾ കോച്ചിനെതിരെ പോലീസ് പോക്സോ കേസെടുത്തു.ചെറുകുന്ന് മുണ്ടപ്രം സ്വദേശിയായ 40കാരനായ ഫുട്ബോൾ കോച്ചിനെതിരെയാണ് പഴയങ്ങാടി പോലീസ് കേസെടുത്തത്.ഇക്കഴിഞ്ഞ സപ്തംബർ 28ന് ആണ് കേസിനാസ്പദമായ സംഭവം പഴയ ങ്ങാടി സ്റ്റേഷൻ പരിധിയിലെ 14കാരൻ കണ്ണപുരം സ്റ്റേഷൻ പരിധിയിൽ പഠിക്കുന്ന സ്കൂളിൽ വെച്ച് കോച്ചിനൊടൊപ്പം മറ്റു കുട്ടികളുമായി പോയ സംഘത്തിലുണ്ടായിരുന്നു. തൃശൂർ റെയിൽവെ സ്റ്റേഷന് സമീപത്തെ ലോഡ്ജിൽ വെച്ച് രാത്രിയിൽ വിദ്യാർത്ഥിയെ പീഡിപ്പിക്കുകയായിരുന്നു. സംഭവ ശേഷം നാട്ടിലെത്തിയ കുട്ടി സ്കൂളിൽ പോകാൻ വിസമ്മതിച്ചതോടെ മാതാവ് കാര്യം അന്വേഷിച്ചപ്പോഴാണ് പീഡനവിവരം പുറത്തറിഞ്ഞത്. ഇതു സംബന്ധിച്ച് ചൈൽഡ് ലൈനിൽ പരാതി നൽകുകയും ചെയ്തു.ചൈൽഡ് ലൈൻ അധികൃതർ വിവരമറിയിച്ചതിൻ്റെ അടിസ്ഥാനത്തിൽ കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ പഴയങ്ങാടി പോലീസ് പോക്സോ നിയമപ്രകാരം ഫുട്ബോൾ കോച്ചായ 40കാരനായ ചെറുകുന്ന് സ്വദേശിക്കെതിരെ കേസെടുത്തു. പഴയങ്ങാടി ഇൻസ്പെക്ടർ എം.ഇ.രാജഗോപാലിൻ്റെ നേതൃത്വത്തിൽ അന്വേഷണം തുടങ്ങി.
No comments
Post a Comment