Header Ads

  • Breaking News

    ഇ ശ്രം പോര്‍ട്ടല്‍: രജിസ്‌ട്രേഷന്‍ ഡിസംബര്‍ 31 വരെ

    അസംഘടിത മേഖലയിലെ തൊഴിലാളികള്‍ക്ക് ഇ ശ്രം പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യാനുള്ള അവസാന തീയതി ഡിസംബര്‍ 31. സംസ്ഥാന അസംഘടിത തൊഴിലാളി സാമൂഹ്യ സുരക്ഷാ ക്ഷേമ പദ്ധതിയില്‍ അംഗങ്ങളായവര്‍(ഇഎസ്ഐ/ഇപിഎഫ് അംഗത്വമില്ലാത്ത), നിര്‍മ്മാണ തൊഴിലാളികള്‍, കുടിയേറ്റ തൊഴിലാളികള്‍, കര്‍ഷക തൊഴിലാളികള്‍, സ്വയം തൊഴില്‍ എടുക്കുന്നവര്‍, തെരുവ് കച്ചവടക്കാര്‍, ചെറുകിട കച്ചവടക്കാര്‍, ആശാ വര്‍ക്കര്‍മാര്‍, അങ്കണവാടി വര്‍ക്കര്‍മാര്‍, മത്സ്യതൊഴിലാളികള്‍, അസംഘടിത മേഖലയിലെ തോട്ടം തൊഴിലാളികള്‍, പാല്‍ക്കാരന്‍, ഒട്ടോറിക്ഷാ തൊഴിലാളികള്‍, തൊഴിലുറപ്പ് തൊഴിലാളികള്‍ തുടങ്ങി എല്ലാ മേഖലയിലുളളവരും പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണം. ആധാര്‍ അധിഷ്ഠിത രജിസ്ട്രേഷന്‍ ആണ് നടത്തുന്നത്. ഇതിനായി ആധാര്‍ കാര്‍ഡ്, ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍, നോമിനിയുടെ വിവരങ്ങള്‍, ആധാറുമായി ബന്ധിപ്പിച്ച മൊബൈല്‍ ഫോണ്‍ നമ്പര്‍, ആധാറുമായി ബന്ധിപ്പിച്ച ഫോണ്‍ നമ്പര്‍ ഇല്ലായെങ്കില്‍ ബയോമെട്രിക് ഓതന്റിക്കേഷന്‍ ആവശ്യമാണ്. കോമണ്‍ സര്‍വ്വീസ് സെന്റര്‍, അക്ഷയകേന്ദ്രങ്ങള്‍ എന്നിവ വഴി ഇ-ശ്രാം രജിസ്ട്രേഷന്‍ നടത്താം. ആധാറുമായി ലിങ്ക് ചെയ്ത മൊബൈല്‍ നമ്പര്‍ ഉണ്ടെങ്കില്‍ ഒടിപി സംവിധാനം ഉപയോഗിച്ച് സ്വന്തമായും രജിസ്ട്രേഷന്‍ നടത്താം. ഡിസംബര്‍ 31നകം മുഴുവന്‍ പേരും രജിസ്‌ട്രേഷന്‍ നടത്തുന്നുവെന്ന് ഉറപ്പാക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ ബന്ധപ്പെ വിവിധ വകുപ്പ് മേധാവികള്‍ക്ക് ജില്ലാ കലക്ടര്‍ നിര്‍ദേശം നല്‍കി..

    No comments

    Post Top Ad

    Post Bottom Ad