Header Ads

  • Breaking News

    ആർഎസ്എസ് പ്രവർത്തകന്റെ കൊലപാതകം: ബിജെപി ഹർത്താലിന് ആഹ്വാനം ചെയ്തു



    പാ​ല​ക്കാ​ട്: 

    ആർഎസ്എസ് മണ്ഡൽ ബൗദ്ധിക് പ്രമുഖ് സഞ്ജിത്തിന്റെ കൊലപാതകത്തിൽ പ്ര​തി​ഷേ​ധി​ച്ച് മ​ല​മ്പുഴ മ​ണ്ഡ​ല​ത്തി​ൽ ബി​ജെ​പി ഹ​ർ​ത്താ​ലി​ന് ആ​ഹ്വാ​നം ചെ​യ്തു. തി​ങ്ക​ളാ​ഴ്ച ഉ​ച്ച​യ്‌ക്ക് ര​ണ്ടു മു​ത​ൽ വൈ​കി​ട്ട് ആ​റു വ​രെ​യാ​ണ് ഹ​ർ​ത്താ​ൽ. എ​സ്ഡി​പി​ഐ തീവ്രവാദികളാണ് കൊ​ല​പാ​ത​ക​ത്തി​ന് പി​ന്നി​ലെ​ന്ന് ബി​ജെ​പി ജി​ല്ലാ നേ​തൃ​ത്വം ആരോപിച്ചു. നി​ക്ഷ​പ​ക്ഷ​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്തി പ്ര​തി​ക​ളെ ഉ​ട​ൻ പി​ടി​കൂ​ട​ണ​മെ​ന്നും ബി​ജെ​പി ആ​വ​ശ്യ​പ്പെ​ട്ടു.


    ഇല്ലെങ്കിൽ അതേ നാണയത്തിൽ മറുപടി നൽകുമെന്നും ബിജെപി മുന്നറിയിപ്പ് നൽകി. പാലക്കാട് മമ്പറത്ത് ഇന്ന് രാവിലെയാണ് സഞ്ജിത്തിനെ വെട്ടിക്കൊന്നത്. 27 വയസ്സായിരുന്നു. ബൈക്കിൽ സഞ്ചരിക്കവെയാണ് ഭാര്യയുടെ കൺമുന്നിലിട്ട് സഞ്ജിത്തിനെ വെട്ടിക്കൊലപ്പെടുത്തിയത്. രാവിലെ ജോലിയ്‌ക്ക് പോകുന്നതിനിടെയായിരുന്നു സംഭവം.

    കാറിൽ എത്തിയ സംഘം ബെെക്ക് തടഞ്ഞു നിർത്തി വെട്ടി വീഴ്‌ത്തുകയായിരുന്നു. എസ് ഡി പിഐ പ്രവർത്തകരാണ് കൊലയ്‌ക്ക് പിന്നിലെന്നാണ് നിഗമനം. നാലംഗ സംഘമാണ് കൃത്യം നടത്തിയതെന്ന് വിവരം ലഭിച്ചിട്ടുണ്ട്. നാ​ലു പേ​രാ​ണ് ആ​ക്ര​മ​ണം ന​ട​ത്തി​യ​തെ​ന്നും ഇ​വ​ർ ഒ​ളി​വി​ൽ പോ​യ​തായുമാണ് പോലീസും നൽകുന്ന വിശദീകരണം.

    No comments

    Post Top Ad

    Post Bottom Ad