Header Ads

  • Breaking News

    ബംഗളൂരു കാർ അപകടത്തിൽ മരിച്ചവരിൽ രണ്ട് മലയാളികളും

     


    ബംഗളൂരു: 

    ബംഗളൂരു നഗരത്തില്‍ നിയന്ത്രണംവിട്ട കാര്‍ അപകടത്തില്‍പെട്ട് മരിച്ചവരില്‍ രണ്ടു മലയാളികളും. ഇവര്‍ ഉള്‍പ്പെടെ ഏഴു പേരാണ് മരിച്ചത്.തൃശ്ശൂര്‍ സ്വദേശിനിയായ ഡെന്‍റല്‍ ഡോക്ടര്‍ ധനുഷ (28), തിരുവനന്തപുരം കുണ്ടുകുളം സ്വദേശി അക്ഷയ് േഗായല്‍ (24) എന്നിവരും തമിഴ്നാട് എം.എല്‍.എയും ഡി.എം.കെ നേതാവുമായ വൈ. പ്രകാശിെന്‍റ മകന്‍ കരുണസാഗര്‍ പ്രകാശ് (28), കരുണസാഗറിെന്‍റ ഭാര്യ സി. ബിന്ദു (28), ‍സുഹൃത്തുക്കളായ ഇഷിത (21), ഉത്സവ് (25), രോഹിത് ലാദ് വ (23) എന്നിവരുമാണ് മരിച്ചത്.

    ചൊവ്വാഴ്ച പുലര്‍ച്ചെ 1.30ഒാടെ ബംഗളൂരു കോറമംഗലയിലെ 80 ഫീറ്റ് റോഡില്‍ മംഗള കല്യാണ മണ്ഡപത്തിന് സമീപമാണ് അപകടമുണ്ടായത്. ഹൊസൂരിലെ സഞ്ജീവനി ബ്ലൂ മെറ്റല്‍സിെന്‍റ പേരിലുള്ള ഒൗഡി ക്യൂ-3 എന്ന ആഡംബര കാറാണ് അപകടത്തില്‍പ്പെട്ടത്. കോറമംഗല ഫോറം മാള്‍ ഭാഗത്തേക്ക് പോകുന്നതിനിടെയാണ് അപകടം. അമിത വേഗതയില്‍ പോകുകയായിരുന്ന കാറിന്‍റെ നിയന്ത്രണം നഷ്​​ടപ്പെട്ട് നടപ്പാതയിലെ കുറ്റികള്‍ ഇടിച്ചുതെറിപ്പിച്ചുകൊണ്ട് പഞ്ചാബ് നാഷനല്‍ ബാങ്കിെന്‍റ കെട്ടിടത്തില്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ കാര്‍ പിന്നോട്ടു തെറിച്ചുവന്നു.

    രാത്രിയില്‍ കരുണസാഗറും സുഹൃത്തുക്കളും നഗരത്തില്‍ ഉല്ലാസ യാത്രക്ക് ഇറങ്ങിയതാണെന്നാണ് പൊലീസ് പറയുന്നത്. കാറിലുണ്ടായിരുന്ന ആറു പേര്‍ സംഭവസ്ഥലത്തും ഒരാള്‍ ആശുപത്രിയിലുമാണ് മരിച്ചത്. കാര്‍ പൂര്‍ണമായും തകര്‍ന്നു. അഞ്ചുപേര്‍ക്ക് സഞ്ചരിക്കാവുന്ന കാറിലാണ് ഏഴ്പേര്‍ സഞ്ചരിച്ചിരുന്നത്. രാത്രി കര്‍ഫ്യൂ നിലനില്‍ക്കെയാണ് സുഹൃത്ത് സംഘം കാറില്‍ നഗരത്തിലൂടെ സഞ്ചരിച്ചത്.

    ആരും സീറ്റ് ബെല്‍റ്റ് ധരിച്ചിരുന്നില്ലെന്നും എയര്‍ബാഗുകള്‍ പ്രവര്‍ത്തിച്ചില്ലെന്നും പൊലീസ് പറഞ്ഞു. സെന്‍റ് ജോണ്‍സ് ആശുപത്രിയില്‍ പോസ്​റ്റ്്മോര്‍ട്ടം നടത്തിയശേഷം മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു

    No comments

    Post Top Ad

    Post Bottom Ad