Type Here to Get Search Results !

വീ​ടി​നു നേ​രേ സി​പി​എം പ്ര​വ​ര്‍​ത്ത​ക​ര്‍ ബോം​ബെ​റി​ഞ്ഞ​താ​യി - ചി​ത്ര​ലേ​ഖ

 
സി​പി​എം പ്ര​വ​ര്‍​ത്ത​ക​ര്‍ ത​ന്‍റെ വീ​ടി​നു നേ​രേ ബോം​ബെ​റി​ഞ്ഞ​താ​യും ഭ​ര്‍​ത്താ​വി​ന് പ​രി​ക്കേ​റ്റ​താ​യും കാ​ണി​ച്ച്‌ പ​യ്യ​ന്നൂ​രി​ലെ ഓ​ട്ടോ ഡ്രൈ​വ​റാ​യി​രു​ന്ന ചി​ത്ര​ലേ​ഖ പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി. പ​യ്യ​ന്നൂ​രി​ലെ അ​ന്നൂ​രി​ല്‍ നേ​ര​ത്തെ ഓ​ട്ടോ​ഡ്രൈ​വ​റാ​യി​രു​ന്ന ചി​ത്ര​ലേ​ഖ​യെ സി​പി​എ​മ്മു​കാ​ര്‍ ജോ​ലി​ചെ​യ്യാ​ന്‍ അ​നു​വ​ദി​ച്ചി​ല്ലെ​ന്ന​ത് ഏ​റെ വി​വാ​ദ​മാ​യി​രു​ന്നു. 

ഇ​തി​നു പി​ന്നാ​ലെ പ​യ്യ​ന്നൂ​രി​ല്‍ സി​പി​എ​മ്മു​കാ​ര്‍ ജീ​വി​ക്കാ​ന്‍ സ​മ്മ​തി​ക്കു​ന്നി​ല്ലെ​ന്ന് കാ​ണി​ച്ച്‌ മു​ഖ്യ​മ​ന്ത്രി​യാ​യി​രു​ന്ന ഉ​മ്മ​ന്‍​ചാ​ണ്ടി​ക്ക് പ​രാ​തി ന​ല്‍​കി​യ​തി​നെ തു​ട​ര്‍​ന്ന് ഉ​മ്മ​ന്‍​ചാ​ണ്ടി സ​ര്‍​ക്കാ​ര്‍ ഇ​വ​ര്‍​ക്ക് കാ​ട്ടാ​ന്പ​ള്ളി​യി​ലെ ജ​ല​സേ​ച​ന വ​കു​പ്പി​ന്‍റെ അ​ഞ്ചു​സെ​ന്‍റ് സ്ഥ​ലം വീ​ട് നി​ര്‍​മി​ക്കാ​നാ​യി അ​നു​വ​ദി​ച്ചി​രു​ന്നു.

ഇ​വി​ടെ നി​ര്‍​മി​ച്ച വീ​ടി​നു നേ​രെ ഞാ​യ​റാ​ഴ്ച രാ​ത്രി ഒ​രു സം​ഘം സി​പി​എ​മ്മു​കാ​ര്‍ ബോം​ബെ​റി​ഞ്ഞെ​ന്നു കാ​ണി​ച്ച്‌ വ​ള​പ​ട്ട​ണം പോ​ലീ​സി​ലാ​ണ് പ​രാ​തി ന​ല്‍​കി​യ​ത്. ഞാ​യ​റാ​ഴ്ച രാ​ത്രി അ​ക്ര​മം ന​ട​ന്ന വി​വ​രം ഫേ​സ്ബു​ക്ക് ലൈ​വി​ലൂ​ടെ​യാ​യി​രു​ന്നു ചി​ത്ര​ലേ​ഖ അ​റി​യി​ച്ച​ത്. വി​വ​ര​മ​റി​ഞ്ഞ് വ​ള​പ​ട്ട​ണം പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി​യി​രു​ന്നു. ഇ​ന്ന​ലെ​യാ​ണ് വ​ള​പ​ട്ട​ണം പോ​ലീ​സ് സ്റ്റേ​ഷ​നി​ല്‍ പ​രാ​തി ന​ല്‍​കി​യ​ത്. അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.
Tags

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.