Header Ads

  • Breaking News

    'ഞങ്ങടെ ഉറപ്പാണ് പി ജെ'; മുഖ്യമന്ത്രിയുടെ മണ്ഡലത്തില്‍ ജയരാജന്റെ ചിത്രം പതിച്ച്‌ ഫ്ലക്‌സ്

     



    കണ്ണൂര്‍: 

    വ്യക്തി ആരാധനയുടെ പേരില്‍ പാര്‍ട്ടിയ്‌ക്കകത്ത് ഒറ്റപ്പെട്ട പി ജയരാജന് പിന്തുണയര്‍പ്പിച്ച്‌ വീണ്ടും ഫ്ലക്‌സ്. മുഖ്യമന്ത്രി പിണറായി വിജയന്‍ മത്സരിക്കുന്ന ധര്‍മ്മടം മണ്ഡലത്തിലാണ് പി ജയരാജന്റെ പേരില്‍ ഫ്ലക്‌സ് ഉയര്‍ന്നിരിക്കുന്നത്. സി പി എം കേന്ദ്രങ്ങളെ പോലും ഞെട്ടിപ്പിച്ച്‌ കൊണ്ടാണ് ജയരാജന്‍ ആരാധകരുടെ നീക്കം.

    നേരത്തെ പി ജെ ആര്‍മി എന്ന പേരില്‍ ഫേസ്ബുക്ക് പേജില്‍ പി ജയരാജനെ അനുകൂലിച്ച്‌ പോസ്റ്റുകള്‍ പ്രത്യക്ഷപ്പെട്ടിരുന്നുവെങ്കിലും പോരാളികള്‍ എന്ന പേരിലാണ് ഇപ്പോള്‍ ബോര്‍ഡ് സ്ഥാപിച്ചിരിക്കുന്നത്. 'ഞങ്ങടെ ഉറപ്പാണ് പി ജെ' എന്നാണ് ബോര്‍ഡിലെ വാചകം. എന്നാല്‍ എന്താണ് ഇതുകൊണ്ട് വ്യക്തമാക്കുന്നത് എന്നതില്‍ വ്യക്തതയില്ല.

    പി ജയരാജന് സീറ്റ് നിഷേധിച്ചതിലുളള അമര്‍ഷം അദ്ദേഹത്തിന്റെ ആരാധകര്‍ക്കിടയിലുണ്ട്. സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഭാരവാഹി അടക്കം ജയരാജന് സീറ്റ് നിഷേധിച്ചതില്‍ പ്രതിഷേധിച്ച്‌ രാജിവച്ചിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന്‍, കോടിയേരി ബാലകൃഷ്‌ണന്‍ അടക്കുമുളള പ്രമുഖ നേതാക്കളെ പേരെടുത്ത് വിമര്‍ശിച്ചാണ് പി ജെ ആര്‍മി തങ്ങളുടെ പ്രതിഷേധം രേഖപ്പെടുത്തിയത്. അതേസമയം, തന്റെ സമ്മതമില്ലാതെയാണ് പി ജെ ആര്‍മി പ്രവര്‍ത്തിക്കുന്നതെന്നാണ് ജയരാജന്റെ ആവര്‍ത്തിച്ചുളള മറുപടി.

    No comments

    Post Top Ad

    Post Bottom Ad