Header Ads

  • Breaking News

    അനുഭവങ്ങൾ തുടർച്ചയാകും ചുവന്ന മണ്ണിന്റെ ഉറപ്പ്



    ധർമടം:

    കുടിവെള്ള ദൗർലഭ്യത്തിന്റെ ഇന്നലെകളിൽനിന്ന് ജലസമൃദ്ധിയുടെ ഇന്നിലേക്കുള്ള സന്തോഷം നിറഞ്ഞിരുന്നു ധർമടത്തെ ബഹുജന കൂട്ടായ്മകളിൽ. സമ്പൂർണ കുടിവെള്ള പദ്ധതിയിലൂടെ ഒരു നാടിന് ആശ്വാസം പകർന്ന ജനനായകന് അഭിവാദ്യം അർപ്പിക്കാൻകൂടിയായിരുന്നു ധർമടത്തെ നാല്‌ കേന്ദ്രങ്ങളിലും ആളുകൾ ഒഴുകിയെത്തിയത്. 

    പാലയാട് ഹൈസ്കൂളിനടുത്ത മോസ് കോർണറിലായിരുന്നു തിങ്കളാഴ്ചത്തെ ആദ്യ പരിപാടി. മുഴപ്പിലങ്ങാട് മാഹി ബൈപാസ് കടന്നുപോകുന്ന പ്രദേശം. പൂർത്തിയായ പാലം. 18 കോടി ചെലവിൽ നിർമാണം പൂർത്തിയാകുന്ന അസാപ് സ്കിൽ സെന്റർ. സ്കൂളിൽ അഞ്ചുകോടിയോളം രൂപയുടെ നിർമാണ പ്രവൃത്തികൾ. അനുഭവിച്ചറിയുന്ന വികസന നേട്ടങ്ങളുടെ തുടർച്ചയ്ക്കായി നാടാകെ ഒത്തുകൂടി. 

    തെക്കൻ കേരളത്തിൽ തലശേരിയുടെ മധുരപ്പെരുമ പടർത്തിയ തൈവളപ്പിൽ കുടുംബത്തിന്റെ വീട്ടുമുറ്റത്തൊരുക്കിയ പന്തലിൽ മുഖ്യമന്ത്രിയെത്തുംമുമ്പ് ആളുകൾ നിറഞ്ഞിരുന്നു. 
    അഞ്ചുകോടിയോളം രൂപ ചെലവിൽ മുഖം മിനുങ്ങിയ അണ്ടലൂർ കാവിന് മുന്നിലെ പന്തലിൽ തലമുറകളുടെ സംഗമമായിരുന്നു.  മിയാവാക്കി വനമൊരുങ്ങുന്ന താഴെക്കാവിലൂടെ മേലൂർ കലാമന്ദിരത്തിലെത്തുമ്പോൾ കണക്കുകൂട്ടലുകൾ തെറ്റിച്ച ജനക്കൂട്ടം. 

    വികസനക്കുതിപ്പിലേക്ക് ഉയരുന്ന ചിറക്കുനിയിലെ കൂട്ടായ്മയിലേക്ക് അഭിമാനത്തോടെ ഒഴുകിയെത്തിയവർ. നിർമാണം പൂർത്തിയാകുന്ന അബു–ചാത്തുക്കുട്ടി സ്റ്റേഡിയവും നിർമാണം തുടങ്ങാനിരിക്കുന്ന കൾച്ചറൽ സെന്ററും ചിറക്കുനി ടൗൺ നവീകരണവുമടക്കമുള്ള പദ്ധതികൾക്ക് ചിറകേകിയ സർക്കാരിന് ഇവർ ഒരു മനസ്സോടെ തുടർച്ച പ്രഖ്യാപിക്കുകയായിരുന്നു. 

    കാതടപ്പിക്കുന്ന പടക്കവും ബാൻഡ് വാദ്യവും മുദ്രാവാക്യങ്ങളും കൂട്ടായ്മകളിൽ ആവേശം നിറച്ചു. കെ ശശിധരൻ, എം കെ മുരളി, കെ ഗിരീശൻ, വി എം പവിത്രൻ എന്നിവർ സംസാരിച്ചു. 
     മോസ് കോർണറിൽ കെ പ്രീത അധ്യക്ഷയായി. എം സമ്പത്ത് കുമാർ സ്വാഗതം പറഞ്ഞു. അണ്ടലൂരിൽ കല്യാട്ട് പ്രേമൻ അധ്യക്ഷനായി. എം പി മോഹനൻ സ്വാഗതം പറഞ്ഞു. മേലൂർ കലാമന്ദിരം പരിസരത്ത്  പണിക്കൻ രാജൻ അധ്യക്ഷനായി. വി എം ജനാർദനൻ സ്വാഗതം പറഞ്ഞു.ചിറക്കുനിയിൽ സി ഗിരീഷൻ അധ്യക്ഷനായി. കക്കോത്ത് മോഹനൻ സ്വാഗതം പറഞ്ഞു.
    ബഹുജനകൂട്ടായ്മ ഇന്ന് പിണറായി ധർമടം മണ്ഡലത്തിലെ ബഹുജനകൂട്ടായ്‌മ രാവിലെ 10  പന്തക്കപ്പാറ സ്റ്റേഡിയം, 10.45 കാപ്പുമ്മൽ സ്കൂൾ ഗ്രൗണ്ട്, 11.30 പൊട്ടൻപാറ, 12.15 വാളാൻ പീടിക ( പാറപ്രം പാലം ജങ്ഷൻ), 3ന്‌ ചേരിക്കൽ വായനശാല, 3.45 കമ്പോണ്ടർ ഷോപ്പ്.


    No comments

    Post Top Ad

    Post Bottom Ad