Header Ads

  • Breaking News

    ‘സൗകര്യമുണ്ടെങ്കില്‍ വോട്ട് ചെയ്താൽ മതി, എന്നെയാ പേടിപ്പിക്കുന്നേ, പോടാ അവിടന്ന് തെണ്ടീ’; പ്രചരണത്തിനിടെ കൂക്കിവിളിച്ച​ നാട്ടുകാരോട് പി.സി ജോർജ്, വീഡിയോ



    വോട്ട്​ ചോദിക്കാനെത്തിയ ജനപക്ഷം സ്ഥാനാർഥിയും പൂഞ്ഞാർ എം.എൽ.എയുമായ പി.സി ജോർജിനെ കൂക്കിവിളിച്ച്​ നാട്ടുകാർ. ​അരിശം കയറിയ പി.സി ജോർജ്​ തിരിച്ച്​ തെറി വിളിച്ചാണ്​ മടങ്ങിയത്​. തീക്കോയി പഞ്ചായത്തിൽ പ്രചാരണത്തിന്​ എത്തിയപ്പോഴായിരുന്നു നാടകീയ സംഭവങ്ങൾ.

    പ്രതിഷേധിച്ച​വരോട്​ പി.സി ജോർജ്​ പറഞ്ഞതിങ്ങനെ: ”നിങ്ങളിൽ സൗകര്യമുള്ളവർ എനിക്ക്​ വോട്ടുചെയ്യുക. ​ഇല്ലെങ്കിലും കുഴപ്പമില്ല. നിന്‍റെയൊക്കെ വീട്ടിൽ കാരണവൻമാർ ഇങ്ങനെയാണോ പഠിപ്പിച്ചത്​. കാരണവൻമാർ നന്നായാലേ മക്കൾ നന്നാകൂ. അതിനായി അല്ലാഹുവിനോട്​ പ്രാർഥിക്കാം. ഞാൻ തിരഞ്ഞെടുപ്പ്​ കമീഷനിൽ പരാതി കൊടുത്താൽ നിങ്ങളൊക്കെ അകത്തുപോകും. ഞാൻ ഈരാറ്റുപേട്ടയിൽ ജനിച്ച് വളര്‍ന്നവനാണ് ഞാൻ. ഇവിടെ തന്നെ കാണും”.

    ‘വല്യ വര്‍ത്താനം പറയുന്നു. എന്നെയാ പേടിപ്പിക്കുന്നേ. പോടാ അവിടെന്ന് തെണ്ടീ’ എന്ന് പറഞ്ഞാണ് ജോര്‍ജ് പ്രസംഗം അവസാനിപ്പിക്കുന്നത്.

    No comments

    Post Top Ad

    Post Bottom Ad