Header Ads

  • Breaking News

    സിവില്‍ സര്‍വീസ് പ്രിലിമിനറി പരീക്ഷ ജൂണ്‍ 27ന്, മാര്‍ച്ച്‌ 24 വരെ അപേക്ഷിക്കാം

     ഈ വര്‍ഷത്തെ സിവില്‍ സര്‍വീസ് പരീക്ഷയ്ക്ക് മാര്‍ച്ച്‌ 24വരെ അപേക്ഷിക്കാം.ഗ്രൂപ്പ് എ, ബി പോസ്റ്റുകളിലായി 712 ഒഴിവുകളാണ് ഉള്ളത്.ഇന്ത്യന്‍ അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസ്, ഇന്ത്യന്‍ പോലീസ് സര്‍വീസ് തുടങ്ങിയ കേന്ദ്ര സര്‍വീസുകളിലെ ഒഴിവുകളിലേക്കാണ് വിജ്ഞാപനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഇതില്‍ 22 എണ്ണം ഭിന്നശേഷിക്കാര്‍ക്കുള്ള സംവരണമാണ്.

    100 രൂപയാണ് അപേക്ഷാ ഫീസ്. വനിതകള്‍, എസ്.സി, എസ്.ടി, ഭിന്നശേഷിക്കാര്‍ എന്നിവര്‍ ഫീസ് നല്‍കേണ്ട.21-32 വയസാണ് പ്രായപരിധി. സംവരണ വിഭാഗക്കാര്‍ക്ക് നിയമാനുസൃത ഇളവുണ്ട്.  upsc.gov.in എന്ന വെബ്‌സൈറ്റ് വഴിയാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്.ജൂണ്‍ 27നാണ് പ്രിലിമിനറി പരീക്ഷ

    No comments

    Post Top Ad

    Post Bottom Ad