"താൻ ബാർസെലോണയിലേക്കില്ല"- ലൗട്ടാരോ മാർട്ടിനെസ്
ഇന്റർ മിലാന്റെ അർജന്റൈൻ മുന്നേറ്റനിര താരം ലൗട്ടാരോ മാർട്ടിനെസ് ഉടനെ ബാർസയിലേക്കില്ല. താരം ഇന്ററുമായി ഉടൻ പുതിയ കരാറിലൊപ്പിടും. കഴിഞ്ഞ സീസൺ മുതൽ യുവതാരത്തെ ക്ലബ്ബിലേക്കെത്തിക്കാൻ ബാർസെലോണ ശ്രെമിക്കുന്നുണ്ട്.
ലൗട്ടാരോ മാർട്ടിനെസ് :
"ബാർസലോണ കഴിഞ്ഞ സീസണിൽ എന്നെ ബന്ധപ്പെട്ടിരുന്നു. പക്ഷെ അന്ന് താൻ കോണ്ടെയോട് പറഞ്ഞത് തന്റെ പൂർണ്ണ ശ്രദ്ധ ഇന്റർ മിലാനിൽ ആണെന്നാണ്. ഇപ്പോഴും അത് തന്നെയാണ് പറയാൻ ഉള്ളത്. ബാഴ്സലോണ ഓഫറും മറ്റും കഴിഞ്ഞ കാര്യമാണ്. ഇന്റർ മിലാനിൽ എത്ര കാലം നിൽക്കാൻ പറ്റുമോ അത്രകാലം നിൽക്കുകയാണ് തന്റെ ഇപ്പോഴത്തെ ലക്ഷ്യം🥰."

No comments
Post a Comment