ഈ സീസണിൽ ചാമ്പ്യൻസ് ലീഗ് യോഗ്യത നേടുന്നത് എളുപ്പമാകില്ല" ഒലെ സോൾഷ്യാർ
പ്രീമിയർ ലീഗിൽ ആദ്യ നാല് സ്ഥാനക്കാരിൽ ഉൾപ്പെട്ട് സീസൺ അവസാനിപ്പിക്കൽ എളുപ്പമാവില്ലെന്ന് മഞ്ചെസ്റ്റർ യുണൈറ്റഡ് പരിശീലകൻ ഒലെ. ചെൽസിയുമായുള്ള മത്സരത്തിന് മുന്നോടിയാണ് പരിശീലകൻ മാധ്യമങ്ങളെ കണ്ടത്.
ഒലെ ഗണ്ണാർ സോൾഷ്യാർ
"ഈ സീസണിലെ ചാമ്പ്യൻസ് ലീഗ് യോഗ്യത പോരാട്ടം കടുപ്പമുള്ളതായിരിക്കും. മുൻ സീസണുകൾ പോലെയല്ല, കുറഞ്ഞ ദിവസങ്ങൾ കൊണ്ട് ഒരുപാട് മത്സരങ്ങൾ ആണ് ക്ലബുകൾക്ക് കളിക്കേണ്ടി വരുന്നത്. അതുകൊണ്ട് തന്നെ ഒന്നോ രണ്ടോ പരിക്കുകൾ തന്നെ ചിത്രം ആകെ മാറ്റും. ഇനി എല്ലാ മത്സരങ്ങളും 🥵 പ്രധാനപ്പെട്ടതാണ് അത് പോലെ തന്നെയാണ് ചെൽസിക്കെതിരായ മത്സരവും. ചെൽസിയുടെ പുതിയ പരിശീലകനായ ടൂഹൽ മികച്ച കാര്യങ്ങളാണ് ചെൽസിയിൽ ചെയ്യുന്നത്. ടൂഹലിന്റെ അപരാജിത കുതിപ്പ് അവസാനിപ്പിക്കലാണ് തന്റെ ലക്ഷ്യം".

No comments
Post a Comment