കോഴിക്കോട്ട് മലയോര മേഖലയിലും ഷിഗെല്ല; രോഗം ബാധിച്ചത് പതിമൂന്നുകാരന്
കോഴിക്കോട് : കോഴിക്കോട്ടെ മലയോര മേഖലയിലേക്കും കടന്നെത്തി ഷിഗെല്ല. കൂടരഞ്ഞി പഞ്ചായത്തിലാണ് രോഗം കണ്ടെത്തിയത്. പതിമൂന്നുകാരനാണ് ഷിഗെല്ല ബാധിതനായത്. രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് പഞ്ചായത്തും ആരോഗ്യവകുപ്പും ജനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
കോഴിക്കോട് കോട്ടാംപറമ്പിൽ പതിനൊന്ന് വയസുകാരന്‍ ഷിഗെല്ല ബാധിച്ച് മരിച്ചിരുന്നു. കുട്ടിയുടെ സംസ്‌കാര ചടങ്ങില്‍ പങ്കെടുത്ത 56 പേരില്‍ രോഗ ലക്ഷണങ്ങള്‍ കാണപ്പെടുകയും അഞ്ച് പേര്‍ക്ക് രോഗം സ്ഥിരീകരിക്കുകയും ചെയ്തു. കണ്ണൂര്‍ ജില്ലയിലെ ചിറ്റാരിപ്പറമ്പ് സ്വദേശിയായ ആറു വയസുകാരനും എറണാകുളം ജില്ലയിലെ ചോറ്റാനിക്കരയില്‍ 56 വയസുകാരനും ഷിഗെല്ല സ്ഥിരീകരിച്ചിരുന്നു.
നിങ്ങളുടെ പരസ്യം ഇവിടെ നൽകാം ഏറ്റവും കുറഞ്ഞ ആകർഷകമായ നിരക്കിൽ. കൂടുതൽ അറിയാൻ വിളിക്കുക/ വാട്സാപ്പ് ചെയ്യുക +91 88 91 565 197

No comments
Post a Comment