Header Ads

  • Breaking News

    വൻ മോഷണം,125 പവനും 65,000 രൂപയും കവർന്നു

     


    എടപ്പാൾ: 

    മലപ്പുറം ചേകന്നൂരിൽ പട്ടാപ്പകൽ വൻ കവർച്ച. ചേകന്നൂർ മുതുമുറ്റത്ത് വീട്ടിൽ മുഹമ്മദ് കുട്ടിയുടെ വീട്ടിലാണ് മോഷണം നടന്നത്. 125 പവനും 65,000 രൂപയുമാണ് കവർന്നതെന്നാണ് റിപ്പോർട്ട്. വ്യാഴാഴ്ചയാണ് മോഷണം നടന്നത്. 

    രാവിലെ 11.30 ഓടെ വീട് പൂട്ടി പുറത്ത് പോയ മുഹമ്മദ് കുട്ടിയും കുടുംബവും രാത്രി 9.30 യോടെ തിരിച്ചെത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്. മുറിയിലെ അലമാര തുറന്ന് കിടക്കുകയായിരുന്നു.

    പൊന്നാനി പോലീസിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്. ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ദ്ധരും വീട്ടിലെത്തി തെളിവെടുത്തു. തിരൂർ ഡിവൈഎസ്പിയും സ്ഥലത്തെത്തി.

    ദിവസങ്ങൾക്ക് മുമ്പായിരുന്നു മുഹമ്മദ് കുട്ടിയുടെ മകൻ സുഹൈലിന്റെ വിവാഹം നടന്നത്. മകളുടെ വിവാഹത്തിന് കരുതിവെച്ചതും മരുമകളുടെ സ്വർണവുമാണ് കവർന്നതെന്നാണ് വീട്ടുകാർ പറയുന്നത്. 

    No comments

    Post Top Ad

    Post Bottom Ad