Header Ads

  • Breaking News

    സോഷ്യല്‍ മീഡിയയില്‍ വൈറല്‍ താരമായ യുഡിഎഫ് സ്ഥാനാര്‍ത്ഥി വിബിത ബാബുവിന് തോല്‍വി

     


    പത്തനംതിട്ട : 

    സോഷ്യല്‍ മീഡിയയില്‍ വൈറല്‍ താരമായ പത്തനംതിട്ട മല്ലപ്പള്ളി ഡിവിഷനിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി അഡ്വ. വിബിത ബാബുവിന് തോല്‍വി. എല്‍ഡിഎഫ് സ്ഥാനാര്‍ഥി സി.കെ ലതാകുമാരിയാണ് മല്ലപ്പള്ളി ഡിവിഷനില്‍ വിജയിച്ചത്. 10469 വോട്ടുകള്‍ക്കാണ് എല്‍ഡിഎഫിന്റെ സി.കെ ലതാകുമാരി വിജയിച്ചത്.

    രാവിലെ പോസ്റ്റല്‍ വോട്ടുകള്‍ എണ്ണിയപ്പോള്‍ മൂന്നാം സ്ഥാനത്തേക്ക് വിബിത പിന്തള്ളപ്പെട്ടിരുന്നു. പിന്നീട് ലീഡ് നില മെച്ചപ്പെടുത്തിയെങ്കിലും വിജയം എല്‍ഡിഎഫ് സ്ഥാനാര്‍ഥിക്കായിരുന്നു. യുഡിഎഫ് സ്ഥാനാര്‍ഥി അഡ്വ.വിബിത ബാബുവിന് 9178 വോട്ടാണ് ലഭിച്ചത്. സ്ഥാനാര്‍ഥിയായിരുന്ന സമയത്ത് വിബിതയുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. 2009 മുതല്‍ കെ.എസ്.യുവിലൂടെയാണ് വിബിത രാഷ്ട്രീയ രംഗത്ത് ശ്രദ്ധേയയായത്.

    No comments

    Post Top Ad

    Post Bottom Ad