Header Ads

  • Breaking News

    സംസ്ഥാനത്ത് സ്‌കൂളുകള്‍ ഉടൻ തുറക്കുന്നേക്കും; പൊതു പരീക്ഷ നടത്തിപ്പിലും തീരുമാനമായേക്കും



    സംസ്ഥാനത്ത് സ്‌കൂളുകള്‍ തുറക്കുന്നത് സംബന്ധിച്ച് ഇന്ന് തീരുമാനം ഉണ്ടാകും.  സ്‌കൂള്‍ തുറക്കലും പരീക്ഷാ നടത്തിപ്പും ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി വിളിച്ച യോഗം ഇന്ന് നടക്കും. വിദ്യാഭ്യാസമന്ത്രി സി രവീന്ദ്രനാഥും വിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുക്കും. പത്ത്, പന്ത്രണ്ട് ക്ലാസുകള്‍ തുറക്കുന്നതിലും ഈ രണ്ട് ക്ലാസുകളിലെ പരീക്ഷാ നടത്തിപ്പിലും തീരുമാനമാകും.

    ജനുവരിയോടെ അന്‍പത് ശതമാനം വിദ്യാര്‍ത്ഥികളെ വെച്ച് ഒന്നിടവിട്ട ദിവസങ്ങളില്‍ ക്ലാസ് നടത്താനാണ് ആലോചിക്കുന്നത്. ഒന്‍പതു വരെയും പതിനൊന്നും ക്ലാസുകളുടെ കാര്യത്തില്‍ പിന്നീടേ തീരുമാനമെടുക്കൂ.

    ഇന്ന് മുതല്‍ പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ അന്‍പത് ശതമാനം അധ്യാപകരോട് സ്‌കൂളിലേക്കെത്താന്‍ വിദ്യാഭ്യാസവകുപ്പ് ആവശ്യപ്പെട്ടിട്ടുണ്ട്. എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകള്‍ മാര്‍ച്ചില്‍ നടത്താനും ആലോചനയുണ്ട്.

    താഴെയുള്ള ക്ലാസുകളിലെ വാര്‍ഷിക പരീക്ഷ നടത്തേണ്ടതില്ലെന്നാണ് ഇതുവരെയുള്ള ധാരണ. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് താഴെയുള്ള ക്ലാസുകള്‍ കൂടി തുടങ്ങുന്നതില്‍ പ്രായോഗിക ബുദ്ധിമുട്ടുകള്‍ ഉണ്ട് അതേസമയം അക്കാദമിക് വര്‍ഷം ക്ലാസുകള്‍ പൂര്‍ണമായും ഇല്ലാതാവുന്നതിലും പരീക്ഷ ഒഴിവാക്കുന്നതിലും ഒരു വിഭാഗം ആശങ്ക പ്രകടപ്പിക്കുന്നുണ്ട്.

    No comments

    Post Top Ad

    Post Bottom Ad