Header Ads

  • Breaking News

    പതിനഞ്ചുകാരിയെ പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍



    ഇരിട്ടിക്കടുത്ത് കിളിയന്തറ 32ാം മൈലില്‍ തേങ്ങാട്ട് പറമ്പില്‍ ഹൗസില്‍ കെ. മനാഫി (21) നെയാണ് പോക്‌സോ നിയമപ്രകാരം ഇരിട്ടി സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എ. കുട്ടികൃഷ്ണന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്.  പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ രണ്ടു മാസമായി നിരന്തരം ഇയാള്‍ പീഡിപ്പിക്കുകയായിരുന്നുവെന്നാണ് പരാതി. 


    ഇന്നലെ രാവിലെ വീട്ടിനടുത്ത് വച്ചാണ് ഇയാളെ പോലിസ് പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു. തെളിവെടുപ്പിനും കൂടുതല്‍ ചോദ്യം ചെയ്യലിനുമായി പ്രതിയെ വീണ്ടും  കസ്റ്റഡിയില്‍ വിട്ടുകിട്ടാന്‍ പോലിസ് കോടതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.  ഇരിട്ടി പ്രിന്‍സിപ്പല്‍ എസ്.ഐ ദിനേശന്‍ കൊതേരി, എ.എസ്.ഐ കെ.മുസ്തഫ, വനിതാ സിവില്‍ പോലിസ് ഓഫിസര്‍മാരായ ഹഫ്‌സത്ത്, സൗമ്യ എന്നിവരുള്‍പ്പെട്ട പ്രത്യേക അന്വേഷണ സംഘമാണ് കേസന്വേഷിക്കുന്നത്.

    No comments

    Post Top Ad

    Post Bottom Ad