Header Ads

  • Breaking News

    പാപ്പിനിശ്ശേരിയിൽ പൂട്ടിയിട്ട വീടിന്റെ വാതിൽ കുത്തിത്തുറന്ന് 20 പവൻ സ്വർണാഭരണങ്ങൾ കവർന്നു



    പാപ്പിനിശ്ശേരി:

    പൂട്ടിയിട്ട വീടിന്റെ വാതിൽ കുത്തിത്തുറന്ന് 20 പവൻ സ്വർണാഭരണങ്ങൾ കവർന്നതായി പരാതി. പാപ്പിനിശ്ശേരി വെസ്റ്റ് ശിവ ക്ഷേത്രത്തിനു സമീപം പി.വി .നികേഷിന്റെ വീട്ടിലാണ് മോഷണം നടന്നത്. വിദേശത്തു ള്ള നികേഷിന്റെ ഭാര്യയും കു ട്ടികളുമാണ് വീട്ടിൽ കഴിയുന്നത്. 


    തിരഞ്ഞെടുപ്പ് ദിവസം വോ ട്ടു ചെയ്യാൻ കല്യാശ്ശേരി പാറ ക്കടവിലെ സ്വന്തം വീട്ടിലേക്കു പോയതായിരുന്നു. ഇന്നലെ വൈകിട്ട് തിരിച്ചെത്തിയപ്പോ ഴാണ് പൂട്ടിയിട്ട് വീടിന്റെ മുൻ വാതിൽ പൂട്ട് തകർത്ത നില യിൽ കണ്ടത്. കിടപ്പു മുറിയി ലെ അലമാരയിൽ സൂക്ഷിച്ച മുഴുവൻ സ്വർണാഭരണങ്ങളും മോഷ്ടാക്കൾ കവർന്നു . വള പട്ടണം പൊലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തി . 

    ഇന്ന് ഡോഗ് സ്ക്വാഡ്, വിര ലടയാള വിദഗ്ധർ എന്നിവരെ ത്തി വിദഗ്ധ പരിശോധന നട ത്തുമെന്നു പൊലീസ് അറിയി ച്ചു .

    No comments

    Post Top Ad

    Post Bottom Ad