Header Ads

  • Breaking News

    വോട്ടെണ്ണലിലും താരമായി Online മാധ്യമങ്ങൾ

     തിരഞ്ഞെടുപ്പ് ഫലം ആധികാരികവും സമഗ്രവുമായി  തൽസമയം വായനക്കാരിലെത്തിച്ച് ഓൺലൈൻ മാധ്യമങ്ങൾ ജനശ്രദ്ധ നേടി. ദൃശ്യമാധ്യമങ്ങൾ മുഴുവൻ സമയ വാർത്താ സംപ്രേഷണം നടത്തി ജില്ലാ പഞ്ചായത്ത്, കോർപ്പറേഷൻ വാർഡ് ലീഡ്  നിലകൾ തൽസമയം പ്രേക്ഷകരിലെത്തിച്ചപ്പോൾ പഞ്ചായത്ത് വാർഡുകളിലെ ലീഡ് നിലയും വിജയികളെയും അറിയാൻ ജനങ്ങൾ ആശ്രയിച്ചതും അവ ആദ്യം വായനക്കാരെ അറിയിച്ചതും ഓൺലൈൻ മാധ്യമങ്ങൾ തന്നെ.
     ജില്ലയിൽ പ്രവർത്തിക്കുന്ന അമ്പതോളം ഓൺലൈൻ മാധ്യമങ്ങളും വോട്ടെണ്ണലിൻ്റെ തുടക്കം മുതൽ ഒടുക്കം വരെ   ആകാംക്ഷയോടെ കാത്തിരിക്കുന്ന  വായനക്കാരെ നിരാശരാക്കാതെ പുതിയ പുതിയ വിവരങ്ങൾ വായനക്കാരിലെത്തിച്ചു കൊണ്ടേയിരുന്നു.

    ഓൺ ലൈൻ മാധ്യമങ്ങളുടെ സംഘടനയായ Association of South Indian online Media (ASIOM) ൻ്റെ നേതൃത്വത്തിൽ facebook live അടക്കമുള്ള തിരഞ്ഞെടുപ്പ് റിസൾട്ട് പ്രഖ്യാപനവും ജില്ലയുടെ വിവിധ ഭാഗങ്ങളിലുള്ള  Online മാധ്യമ പ്രവർത്തകരുടെ പരസ്പര വാർത്താ കൈമാറ്റവും കൂടിയായപ്പോൾ തികഞ്ഞ ആധികാരികതയിൽ അതിവേഗം വാർത്തകൾ നൽകാൻ എല്ലാ online മാധ്യമങ്ങൾക്കും സാധിച്ചു. നൽകിയ വാർത്തകൾ പൂർണ്ണമായും സത്യസന്ധവും ആധികാരികവുമായതിനാൽ വായനക്കാരിലും online മാധ്യമങ്ങളോടുള്ള മതിപ്പും വിശ്വാസതയും ഏറെ വർദ്ധിക്കാനും ഇടയായി. 

    പ്രാദേശികമായി വാർത്തകൾ വേഗത്തിൽ അറിയാൻ പൊതു ജനം എവിടെയും Online മാധ്യമകളെ തന്നെയാണ് ആശ്രയിക്കുന്നത്.ആ വിശ്വാസം ചോരാതെ നിലനിർത്താൻ പല വെല്ലുവിളികളും നേരിട്ട്   അശ്രാന്തം  പണിപ്പെട്ടാണ് വാർത്തകൾ ജനങ്ങളിൽ എത്തിക്കാൻ ഇവർക്ക് സാധിക്കുന്നത്. എങ്കിലും ചെറിയ തെറ്റുകൾ സംഭവിച്ചാൽ അത് മനസ്സിലാക്കാനും ക്ഷമിക്കാനും പലരും തയ്യാറാവാത്ത സ്ഥിതിയും ചിലയിടത്തുണ്ട്.. എങ്കിലും ബഹു ഭൂരിപക്ഷം വായനക്കാർ നൽകുന്ന സ്നേഹവും പിന്തുണയും തന്നെയാണ് ഓരോ പ്രദേശത്തെയും Online മാധ്യമങ്ങളുടെ അടിത്തറ എന്നതാണ് യാഥാർത്ഥ്യം.

    No comments

    Post Top Ad

    Post Bottom Ad