Header Ads

  • Breaking News

    മദ്യവിതരണം നടത്തിയ യു.ഡി.എഫ്​ സ്ഥാനാര്‍ഥിയും കൂട്ടരും അറസ്​റ്റില്‍


    മൂ​ന്നാ​ര്‍:

    വോ​ട്ട​ര്‍മാ​രെ സ്വാ​ധീ​നി​ക്കാ​ന്‍ മ​ദ്യ​വി​ത​ര​ണം ന​ട​ത്തി​യ യു.​ഡി.​എ​ഫ്​ സ്ഥാ​നാ​ര്‍ഥി​യും കൂ​ട്ട​രും അ​റ​സ്​​റ്റി​ല്‍. പ​ള്ളി​വാ​സ​ല്‍ പ​ഞ്ചാ​യ​ത്ത് അ​ഞ്ചാം വാ​ര്‍ഡ്​ സ്ഥാ​നാ​ര്‍​ഥി എ​സ്.​സി. രാ​ജ​യെ​യും കൂ​ട്ട​രെ​യു​മാ​ണ് മൂ​ന്നാ​ര്‍ പൊ​ലീ​സ് അ​റ​സ്​​റ്റ്​ ചെ​യ്ത​ത്.

    പോ​ത​മേ​ട് ഒ​ന്നാം വാ​ര്‍ഡി​ന് സ​മീ​പ​ത്തെ മേ​ഘ​ദൂ​ത് റി​സോ​ര്‍ട്ടി​ലാ​ണ് സ്ഥാ​നാ​ര്‍ഥി​യും കൂ​ട്ടാ​ളി​ക​ളാ​യ പി​ച്ച​മ​ണി (30), മു​രു​ക​ന്‍ (32) എ​ന്നി​വ​രും മ​ദ്യ​സ​ല്‍​ക്കാ​രം സം​ഘ​ടി​പ്പി​ച്ച​തെ​ന്ന്​ പൊ​ലീ​സ്​ പ​റ​ഞ്ഞു. മൂ​ന്നാ​ര്‍ എ​സ്.​ഐ സ​ന്തോ​ഷി​ന് ല​ഭി​ച്ച ര​ഹ​സ്യ​വി​വ​ര​ത്തെ തു​ട​ര്‍ന്ന് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ഇ​വ​രെ പി​ടി​കൂ​ടി​യ​ത്.

    മ​ദ്യ​വും പി​ടി​ച്ചെ​ടു​ത്തു.

    പൊ​ലീ​സ്​ പ​രി​ശോ​ധ​ന​യി​ല്‍ സ്ഥാ​നാ​ര്‍ഥി മ​ദ്യ​പി​ച്ചി​രു​ന്ന​താ​യും ക​ണ്ടെ​ത്തി. അ​വ​ധി ദി​വ​സ​ത്തി​ല്‍ മ​ദ്യം ല​ഭി​ച്ച​തി​നെ​ക്കു​റി​ച്ച്‌ പൊ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. തോ​ട്ടം മേ​ഖ​ല​യി​ല്‍ പ​ണ​വും മ​ദ്യ​വും ന​ല്‍കി വോ​ട്ട​ര്‍​മാ​രെ സ്വാ​ധീ​നി​ക്കു​ന്ന​താ​യി ആ​രോ​പ​ണ​മു​യ​ര്‍ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ എ.​എ​സ്.​പി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ പ്ര​ത്യേ​ക സ്‌​ക്വാ​ഡ്​ രൂ​പ​വ​ത്​​ക​രി​ച്ചാ​ണ് പ​രി​ശോ​ധ​ന​ക​ള്‍ ന​ട​ക്കു​ന്ന​ത്.

    No comments

    Post Top Ad

    Post Bottom Ad