Header Ads

  • Breaking News

    കോഴിക്കോട് നാല് പേര്‍ക്ക് ഷിഗെല്ല സ്ഥിരീകരിച്ചു; 25 പേർക്ക് രോ​ഗലക്ഷണം, ഒരു മരണം



    കോഴിക്കോട് ജില്ലയിൽ നാല് പേര്‍ക്ക് ഷിഗെല്ല രോഗം സ്ഥിരീകരിച്ചു. രോ​ഗം മൂലം ഒരാൾ മരിച്ചു. ജില്ലയിലെ മുണ്ടിക്കല്‍ത്താഴം, ചെലവൂര്‍ മേഖലയില്‍ 25 പേര്‍ക്കാണ് രോഗലക്ഷണം.ഷിഗല്ല രോഗം സ്ഥിരീകരിച്ച സാഹചര്യത്തില്‍ രോഗത്തിനെതിരെ മുന്‍കരുതല്‍ സ്വീകരിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജയശ്രീ മുന്നറിയിപ്പ് നൽകി.

    രോഗബാധിതരുടെ എണ്ണം കൂടിയാല്‍ പ്രതിരോധപ്രവര്‍ത്തനം ശക്തമാക്കാനാണ് തീരുമാനം. മലിനമായ ജലം, ഭക്ഷണം എന്നിവയിലൂടെയും രോഗബാധിതരുമായുള്ള സമ്പര്‍ക്കത്തിലൂടെയും ഷിഗെല്ല പടരാം.

    കടുത്ത പനി, വയറു വേദന, മനംപുരട്ടൽ, ഛർദ്ദിൽ, വയറിളക്കം എന്നിവയാണ് ലക്ഷണങ്ങൾ. രോഗബാധിതരുമായി സമ്പര്‍ക്കത്തിലായാല്‍ ഒന്നു മുതല്‍ ഏഴു ദിവസത്തിനകം ലക്ഷണങ്ങള്‍ കണ്ടുതുടങ്ങും.

    വ്യക്തിശുചിത്വം, കൈ വൃത്തിയായി സൂക്ഷിക്കുക, തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കുക, ഭക്ഷണം ചൂടോടെ മാത്രം കഴിക്കുക എന്നിവയാണ് പ്രതിരോധമാര്‍ഗങ്ങൾ.

    No comments

    Post Top Ad

    Post Bottom Ad