Header Ads

  • Breaking News

    സ്വന്തം ബാങ്ക് അക്കൗണ്ടിൽ നിന്നും യുവാവിൻ്റെ 5.75 ലക്ഷം കാണാതായി , സംഭവം സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ തലശ്ശേരി ടൗൺ ശാഖയിൽ....



    പെരിങ്ങത്തൂർ: ബാങ്ക് അക്കൗണ്ടിൽ നിന്നും യുവാവിൻ്റെ അഞ്ചേമുക്കാൽ ലക്ഷം രൂപ കാണാതായെന്ന് പരാതി. ചൊക്ലി ഒളവിലം സ്വദേശിയും ജർമ്മനിയിൽ എൻജിനീയറുമായ അർജുൻ പി. അനിലിനാണ് എസ്.ബി.ഐ. തലശ്ശേരി ടൗൺ ശാഖയിലെ അക്കൗണ്ടിൽ നിന്ന്

    പണം നഷ്ടപ്പെട്ടത്.
    ജർമ്മനിയിൽ നിന്ന് ഈയിടെ നാട്ടിലെത്തിയ അർജുൻ തൻ്റെ അക്കൗണ്ടിൽ നിന്ന് പണമെടുക്കാനും ബാലൻസ് പരിശോധനക്കും എത്തിയപ്പോഴാണ് തുക നഷ്ടപ്പെട്ടതായി കണ്ടത് . ബാങ്ക് സ്റ്റേറ്റ്മെൻ്റ് എടുത്തപ്പോൾ രണ്ട് ദിവസമായി 24 തവണ ഐ.എം. പി. എസ് സംവിധാനലൂടെ അജ്ഞാത അക്കൗണ്ടിലേക്ക് പണം ട്രാൻസ്ഫർ ആയിട്ടുണ്ടെന്ന് കണ്ടു. ഈ മാസം 6 നും 7 നു മാ യിരുന്നു ഈ അനധികൃത ഇടപാടുകൾ .ഒന്നാം ദിവസം കാൽ ലക്ഷം രൂപ വെച്ച് 18 തവണയും രണ്ടാം ദിവസം കാൽ ലക്ഷം രൂപ 5 തവണയും മാറ്റി. ഇൻ്റർനെറ്റ് ബാങ്കിംഗിലൂടെയായിരുന്നു ഇടപാട്. ബാങ്കിൻ്റെ സാധാരണയുണ്ടാവാറുള്ള മൊബൈൽ സന്ദേശമോ ജാഗ്രതാ സന്ദേശമോ മറ്റ് ഒരു അറിയിപ്പോ ലഭിച്ചിരുന്നില്ലെന്ന് അർജുൻ പറഞ്ഞു. ഓൺലൈനായോ അല്ലാതെയോ ഒരു ഇടപാടുകളും നടത്തിയിരുന്നുമില്ല.
    ഇമെയിൽ വിലാസം മാറ്റിയിട്ടുണ്ടെന്ന സന്ദേശം മാത്രമാണ് ലഭിച്ചത്. സന്ദേശം പിന്നീടാണ് കണ്ടതെന്നും അത് ലഭിച്ചതിൻ്റെ പിറ്റേ ദിവസമാണ് പണം കാണാതായതെന്നും ഇദ്ദേഹം പറഞ്ഞു.
    സംഭവം ഉടൻ തന്നെ ബാങ്കിൻ്റെ തലശ്ശേരി ശാഖയിലെത്തി മാനേജറെ അറിയിച്ചു. നഷ്ടപ്പെട്ടപണം തിരിച്ചു കിട്ടാനുള്ള നടപടികൾ , മറ്റ് പരാതി സംവിധാനങ്ങൾ എന്നിവയെ ക്കുറിച്ചെല്ലാം ശാഖാമാനേജർ ഇടപാടുകാരനെ അറിയിക്കുന്നതിൽ വിമുഖത കാട്ടിയെന്നും അർജ്ജുൻ പറഞ്ഞു.
    തിരുവനന്തപുരത്തെ ഹെഡ് ഓഫീസിലേക്ക് 11ന് ഇമെയിലിൽ പരാതി അയച്ചിരുന്നു. നഷ്ടപ്പെട്ട പണം ഏത് അക്കൗണ്ടിലേക്കാണ് എത്തിയതെന്ന വിവരവും ബാങ്ക് അധികൃതർ അറിയിച്ചിട്ടില്ല .

    അക്കൗണ്ടിൽ നിന്ന് ഇടപാടുകാരനറിയാതെ നഷ്ടപ്പെട്ട പണം ഇനി എന്ന് എങ്ങനെ തിരികെ ലഭിക്കുമെന്നാണ് അർജ്ജുൻ്റെ ചോദ്യം.

    No comments

    Post Top Ad

    Post Bottom Ad