• Breaking News

    KL.84.0001 എന്ന നമ്പർ സ്വന്തമാക്കിയത് 901000 രൂപക്ക്



    കൊണ്ടോട്ടി സബ് റീജിയണൽ  ട്രാൻസ്പോർട്ട് ഓഫീസിലെ ആദ്യ നമ്പർ KL. 84. 0001 എന്ന മാസ്മരിക നമ്പർ പുറത്തിറങ്ങിയപ്പോൾ സർക്കാരിന് വൻ നേട്ടം. ഒന്നര കോടിയുടെ മെഴ്സിഡീസ് ബെൻസ്  കൂപ്പർ കാറിനാണ് മുഹമ്മദ് റഫീഖ് എന്നയാൾ ഈ സ്വപ്ന നമ്പർ സ്വന്തമാക്കിയത്. സംസ്ഥാനത്ത് പുതുതായി തുടങ്ങിയ കൊണ്ടോട്ടി സബ് റീജണൽ ട്രാൻസ്പോർട്ട് ഓഫീസിൽ നിന്ന് വാശിയേറിയ  ലേലത്തിലൂടെ ഒൻപത്  ലക്ഷത്തി ആയിരം രൂപയ്ക്ക് ആണ് 


     ആദ്യ രജിസ്ട്രേഷൻ നമ്പർ ആയ KL. 84. 0 0 0 1 എന്ന നമ്പർ  ലേലത്തിൽ പിടിച്ചത്. ലേലത്തുക കൂടാതെ 25 ലക്ഷം രൂപ റോഡ് നികുതിയായും സർക്കാരിലേക്ക് ലഭിച്ചു. രണ്ടുപേരാണ് ലേലത്തിൽ പങ്കെടുത്തത്. പത്ത് ലക്ഷത്തിലേക്ക് ലേലം കടക്കും എന്ന സ്ഥിതിയിൽ കാര്യങ്ങൾ എത്തിയപ്പോൾ ഒരാൾ പിൻവാങ്ങുകയായിരുന്നു.

    No comments

    Post Bottom Ad

    19 Millon വായനക്കാരുള്ള ഓൺലൈൻ ന്യൂസ് മീഡിയ.നിങ്ങളുടെ പരസ്യം ഇവിടെ നൽകാം ഏറ്റവും കുറഞ്ഞ ആകർഷകമായ നിരക്കിൽ. കൂടുതൽ അറിയാൻ വിളിക്കുക/ വാട്സാപ്പ് ചെയ്യുക
    +91 88 91 565 197