Header Ads

  • Breaking News

    ഇടതൂർന്ന കൺപീലിക്കായ്

     

    ഇടതൂർന്ന കൺപീലിക്കായ്

    ഇടതൂർന്ന കൺപീലി , കണ്ണിന് നൽകുന്ന അഴക് ഒന്ന് വേറെ തന്നെയാണ്. കൺപീലി സൗന്ദര്യം മാത്രമല്ല കണ്ണുകൾക്ക് നൽകുന്നത് ,കണ്ണിന്റെ ആരോഗ്യത്തിനും കൺപീലി വലിയ ഒരു പങ്ക് വഹിക്കുന്നുണ്ട് . അതിനാൽ തന്നെ കൺപീലികൾക്കും ആവശ്യത്തിന് പരിചരണം ആവശ്യമാണ്. കൺപീലി കൊഴിയുന്നവർ ഒരുപാടാണ് . അവർക്കായി ഇതാ ചില ചെറിയ ചെറിയ വിദ്യകൾ.

    1 . നീളമുള്ള കൺപീലിയുള്ളവർ ഇടയ്ക്കിടയ്ക്ക് ചെറുതായി ഒന്ന് ട്രിം ചെയ്തു കൊടുക്കുക.

    2 . ഐയ്‌ലാഷ് കോംബ് മേടിക്കാൻ കിട്ടും . അതുപയോഗിച്ചു ഇടയ്ക്കിടയ്ക്ക് ഒന്ന് വൃത്തിയാക്കി കൊടുക്കുക .

    3 . കൺപീലികളിൽ ഒലിവു ഓയിൽ പുരട്ടി കൊടുക്കുന്നത് വളരെ നല്ലതാണ്

    4 . ആവണക്കെണ്ണ കൊണ്ട് കണ്മഷിയുണ്ടാക്കുന്നത് പോലെ തന്നെ,ആവണക്കെണ്ണ കൺപീലികളിൽ പുരട്ടി കൊടുക്കുന്നത്, പീലികൾ നന്നായി വളരാൻ സഹായിക്കും .

    5 . കറ്റാർവാഴയുടെ ജെൽ കൺപീലികളിൽ പുരട്ടുന്നതും ഉത്തമമാണ് .

    No comments

    Post Top Ad

    Post Bottom Ad