• Breaking News

    അമ്മ മറ്റൊരു കാമുകനോടൊപ്പം നാടുവിട്ടു; മകളെ ബലാത്സംഗം ചെയ്​ത കേസില്‍ അമ്മയുടെ കാമുകൻ അറസ്റ്റിൽ



    അഞ്ചാലുംമൂട്: 

    പതിനാറുകാരിയെ ബലാത്സംഗം ചെയ്​ത കേസില്‍ അമ്മയുടെ കാമുകൻ അറസ്റ്റിൽ. . തൃക്കരുവ ഇഞ്ചവിള പള്ളിക്കടത്ത് പുത്തന്‍വീട്ടില്‍ സുനില്‍കുമാറിനെയാണ് (47) അഞ്ചാലുംമൂട് പൊലീസ് പിടികൂടിയത്.

    പ്രായപൂർത്തിയാകാത്ത മകളും അമ്മയും സുനില്‍കുമാറിനൊപ്പം അഞ്ചാലുംമൂട് വാടകക്ക് താമസിക്കുകയായിരുന്നു.ഇതിനിടെ ഇയാള്‍ പലതവണ ബലാത്സംഗം ചെയ്​തതായി കുട്ടി പരാതി പറഞ്ഞെങ്കിലും അമ്മ അതിനെ ശ്രദ്ധിച്ചിരുന്നില്ല. എന്നാൽ അമ്മ മറ്റൊരു കാമുകനോടൊപ്പം നാടുവിട്ടതോടെ പെണ്‍കുട്ടി വീട്ടില്‍ ഒറ്റക്കായി. പിന്നീട് പെണ്‍കുട്ടിയെ മയ്യനാടുള്ള ചേച്ചിയുടെ വീട്ടി​േലക്ക് കൊണ്ടുപോകുകയും ഇവിടെ​െവച്ച്‌ പരിചയത്തിലായ യുവാവിന്റെ വീട്ടിലേയ്ക്ക് ഒളിച്ചോടി. പ്രായപൂര്‍ത്തിയാകാത്തതിനെ തുടര്‍ന്ന് പെൺകുട്ടിയെ പൊലീസിലേല്‍പിച്ചു. പൊലീസ് പെണ്‍കുട്ടിയോട് കാര്യങ്ങള്‍ ചോദിച്ചപ്പോഴാണ് ബലാത്സംഗവിവരം പുറത്തറിയുന്നത്. വൈദ്യപരിശോധനയും നടത്തി.

    തുടര്‍ന്ന്​ നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. ഇയാള്‍ക്കെതിരെ പോക്‌സോ, ജുവനൈല്‍ ജസ്​റ്റിസ് ആക്‌ട് ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തിയിട്ടുണ്ട്. കുട്ടിയെ ഉപേക്ഷിച്ച്‌ പോയ അമ്മയെയും പൊലീസ് ഞായറാഴ്ച കസ്​റ്റഡിയിലെടുത്തു.

    No comments

    Post Bottom Ad

    19 Millon വായനക്കാരുള്ള ഓൺലൈൻ ന്യൂസ് മീഡിയ.നിങ്ങളുടെ പരസ്യം ഇവിടെ നൽകാം ഏറ്റവും കുറഞ്ഞ ആകർഷകമായ നിരക്കിൽ. കൂടുതൽ അറിയാൻ വിളിക്കുക/ വാട്സാപ്പ് ചെയ്യുക
    +91 88 91 565 197